കുവൈറ്റ് :
കുവൈറ്റിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിൽ സർക്കാർ കാണിക്കുന്ന ഉദാസീനതയ്ക്ക് എതിരെ പ്രതിഷേധം ശക്തം. കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിയ്ക്കുവാൻ കുവൈറ്റ് വിമാനം സജീകരിക്കുവാൻ തയ്യാറാണെങ്കിലും കേന്ദ്ര സർക്കാർ ഇതിന് അനുമതി നൽകാത്തതാണ് പ്രതിഷേധങ്ങൾക്ക് ഇടയാക്കുന്നത്.
ലബനാൻ, ഈജിപ്ത്, ഫിലിപ്പിയൻസ് തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെ രാജ്യത്ത് എത്തിയ്ക്കുവാനുള്ള നടപടികൾ ആരംഭിച്ചു. കുവൈറ്റ് അനുവദിച്ചു നൽകിയ വിമാനത്തിലാണ് ഇവർ സ്വന്തം ദേശങ്ങളിൽ എത്തുന്നത്.
മറ്റുള്ള രാജ്യക്കാർക്ക് ഇന്ത്യ വിടാൻ സൗകര്യങ്ങൾ ഒരുക്കുമ്പോളും വിസ കാലാവധി കഴിഞ്ഞവരും പ്രായമായവരും രോഗികളും ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ സ്വന്തം ദേശത്ത് എത്തിയ്ക്കുവാൻ കേന്ദ്രസർക്കാർ അനാസ്‌ഥ കാണിക്കുന്നു.