Pravasimalayaly

കുവൈറ്റിൽ കൊറോണ ബാധിച്ചതിൽ പകുതിയിലധികം ഇന്ത്യക്കാർ : മുഴുവൻ സമയ കർഫ്യുവിന് നീക്കം

കുവൈറ്റ് സിറ്റി

കുവൈറ്റിൽ കൊറോണ ബാധിച്ചതിൽ പകുതിയിലധികവും ഇന്ത്യക്കാർ. ആകെ രോഗം സ്‌ഥിരീകരിച്ചു 993 പേരിൽ 530 പേരും ഇന്ത്യക്കാരാണ്. ഇന്ന് സ്‌ഥിരീകരിച്ചു 83 പേരിൽ 51 പേരും ഇന്ത്യക്കാർ ആണ്. സമ്പർക്കത്തിലൂടെയാണ് കൂടുതൽ ഇന്ത്യക്കാർക്കും രോഗം പരന്നതെന്നാണ് ആദ്യ നിഗമനങ്ങൾ. 123 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

അതിനിടെ നിലവിൽ 5 മുതൽ രാവിലെ 6 വരെ പ്രഖ്യാപിച്ചിരിക്കുന്ന കർഫ്യു മുഴുവൻ സമയം ആക്കുവാനുള്ള നീക്കങ്ങൾ ശക്തമായി. സ്വന്തം നാട്ടിലേയ്ക്ക് തിരികെ പോകുവാൻ ആഗ്രഹിക്കുന്നവർക്ക് വിമാന സർവീസ് ലഭ്യമാക്കും.

Exit mobile version