കുവൈറ്റ് സിറ്റി
കുവൈറ്റിൽ ഇരുപത്തിനാല് മണിക്കൂറിനിടയിൽ 87 ഇന്ത്യക്കാർ ഉൾപ്പെടെ 300 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു
ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 3740 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര്‍ അബ്ദുള്ള അല്‍ സനദ് വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്നത്തെ ഒരു മരണം ഉൾപ്പടെ ഇതുവരെ 24 പേർ കൊറോണ ബാധിച്ചു മരിച്ചു. ഇന്ന് മരിച്ചവത് 57 വയസ്സുള്ള ഫിലിപ്പീൻ സ്വദേശിയാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 213 പേർ കൊറോണാ വൈറസ് ബാധയിൽ നിന്നും മുക്തരായതായി ആരോഗ്യ മന്ത്രി ഡോക്ടർ ബാസിൽ അൽ സബാഹ് അറിയിച്ചു ഇതോടെ രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 1389 ആയി. നൂറോളം കുട്ടികൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ പകുതി പേർ രോഗമുക്തരായത് ആശ്വാസം നൽകുന്നു.