Pravasimalayaly

കുവൈറ്റിൽ 514 പേർക്ക് കൂടി കോവിഡ്: ഇന്ന് നാല് മരണം

കുവൈത്തിൽ കൊറോണ വൈറസ്‌ രോഗത്തെ തുടർന്ന് 4 പേർ മരണമടഞ്ഞു. 834 പേർക്ക് കൂടി രോഗ മുക്തി

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ കൊറോണ വൈറസ്‌ രോഗത്തെ തുടർന്ന് 4 പേർ കൂടി മരണമടഞ്ഞു. കൊറോണ വൈറസ്‌ ബാധയെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിൽസയിലായിരുന്നു ഇവർ .ഇന്ന് കോവിഡ്‌ മരണം സ്ഥിരീകർക്കപ്പെട്ടവർ ഏത്‌ രാജ്യക്കാരാണെന്ന് വ്യക്തമല്ല. രാജ്യത്ത്‌ കൊറോണ വൈറസ്‌ ബാധയെ തുടർന്ന് മരണമടഞ്ഞവരുടെ എണ്ണം ഇതോടെ 289 ആയി. 63 ഇന്ത്യക്കാർ ഉൾപ്പെടെ 514 പേർക്കാണു ഇന്നു രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്‌. ഇതടക്കം ഇന്ന് വരെ ആകെ കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 35466 ആയി. ഇവരിൽ 9786 പേർ ഇന്ത്യക്കാരാണു.

ഇന്ന് രോഗ ബാധ സ്ഥിരീകരിക്കപ്പെട്ടവർ സമ്പർക്കം വഴിയാണ്.
രോഗ ബാധിതരായവരുടെ ആരോഗ്യ മേഖല തിരിച്ചുള്ള കണക്കുകൾ.
ഫർവാനിയ :191
അഹമ്മദി :115
ജഹ്‌റ :100
ഹവല്ലി :74
ക്യാപിറ്റൽ :34
രോഗബാധിതരുടെ താമസ കേന്ദ്രങ്ങൾ തിരിച്ചുള്ള കണക്കുകൾ
ജലീബ് ശുയൂക്ക്‌ :29
ഫർവാനിയ : 36
അർദ്ധിയ: 17
സബാഹ് അല് നാസ്സർ : 17
സബാഹ് അല് സലിം : 17
അബ്ദുല്ല അല് മുബാറക് : 16
എന്നിങ്ങനെയാണ്
ഇന്ന് രോഗബാധിതരായ മറ്റു രാജ്യക്കാരുടെ എണ്ണം
സ്വദേശികൾ : 281
ഈജിപ്ത് : 45
ബംഗ്ലാദേശ് : 31 എന്നിങ്ങനെയാണ്
ഇന്ന് 834 പേരാണു രോഗ മുക്തി നേടിയത്‌. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 25882 ആയി. ആകെ. 9295 പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌.ഇവരിൽ 176 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നവരാണെന്നും ആരോഗ്യ മന്ത്രാലയം വക്താവ്‌ അബ്ദുല്ല അൽ സനദ്‌ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Exit mobile version