Saturday, November 23, 2024
HomeNRIKUWAITകുവൈറ്റിൽ 683 പേർക്ക് കോവിഡ്, 130 ഇന്ത്യക്കാർ

കുവൈറ്റിൽ 683 പേർക്ക് കോവിഡ്, 130 ഇന്ത്യക്കാർ

കൊറോണ വൈറസ്‌ ബാധയെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിൽസയിലായിരുന്നു ഇവർ .ഇന്ന് കോവിഡ്‌ മരണം സ്ഥിരീകർക്കപ്പെട്ടവർ ഏത്‌ രാജ്യക്കാരാണെന്ന് വ്യക്തമല്ല. രാജ്യത്ത്‌ കൊറോണ വൈറസ്‌ ബാധയെ തുടർന്ന് മരണമടഞ്ഞവരുടെ എണ്ണം ഇതോടെ 275 ആയി. 130 ഇന്ത്യക്കാർ ഉൾപ്പെടെ 683 പേർക്കാണു ഇന്നു രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്‌. ഇതടക്കം ഇന്ന് വരെ ആകെ കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 33823ആയി. ഇവരിൽ 9531 പേർ ഇന്ത്യക്കാരാണു..ഇന്ന് രോഗ ബാധ സ്ഥിരീകരിക്കപ്പെട്ടവർ സമ്പർക്കം വഴിയും ഉറവിടം അന്വേഷണത്തിലുള്ള വിഭാഗത്തിൽ പെട്ടവരാണു.ഇന്ന് രോഗ ബാധിതരായവരുടെ ആരോഗ്യ മേഖല തിരിച്ചുള്ള കണക്കുകൾ ഇപ്രകാരമാണു.ഫർവ്വാനിയ 257,അഹമദി 160,ഹവല്ലി 103, കേപിറ്റൽ 52, ജഹറ 111 രോഗ ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ താമസ കേന്ദ്രങ്ങൾ അടിസ്ഥാനമാക്കിയുള്ള കണക്ക്‌ പ്രകാരം ഫർവ്വാനിയയിൽ നിന്നും 42 പേരും ജിലീബിൽ നിന്ന് 99 പേർക്കും , സ അദ്‌ അബ്ദുല്ലയിൽ നിന്ന് 23 പേർക്കും ഖൈത്താനിൽ നിന്ന് 30 പേർക്കും ഹവല്ലിയിൽ നിന്ന് 27 പേർക്കും ഋഗായിൽ നിന്ന് 26 പേർക്കുമാണു രോഗ ബാധ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നത്‌. ഇന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ട മറ്റു രാജ്യക്കാരുടെ എണ്ണം ഇപ്രകാരമാണു. സ്വദേശികൾ 274 ഈജിപ്ത്‌കാർ 51,ബംഗ്ലാദേശികൾ 58 മറ്റുള്ളവർ വിവിധ രാജ്യങളിൽ നിന്നുള്ളവരാണു.ഇന്ന് 1126 പേരാണു രോഗ മുക്തി നേടിയത്‌. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 23288ആയി. ആകെ 10260 പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌.ഇവരിൽ 193 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നവരാണെന്നും ആരോഗ്യ മന്ത്രാലയം വക്താവ്‌ അബ്ദുല്ല അൽ സനദ്‌ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments