കുവൈറ്റ്
കുവൈറ്റിൽ കോവിഡ് 19 സ്‌ഥിരീകരിച്ചവരുടെ എണ്ണം 556 ആയി. ഇന്ന് രോഗം സ്‌ഥിരീകരിച്ച 77 പേരിൽ 60 പേരും ഇന്ത്യക്കാരാണ്. ആകെ 225 ഇന്ത്യക്കാർക്കാണ് കുവൈറ്റിൽ രോഗം സ്‌ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. കുവൈറ്റ് സ്വദേശികൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കൊറോണ ബാധിതർ ഇന്ത്യക്കാർ ആണ്.
556 പേരാണ് ആകെ കൊറോണ ബാധിച്ചവർ. 99 പേർ രോഗ മുക്തി നേടിയെന്ന് ആരോഗ്യമന്ത്രി ബാസിൽ അൽ സബാഹ് അറിയിച്ചു
അതിനിടെ കുവൈത്തിൽ പൊതു മാപ്പ് പ്രയോജനപ്പെടുത്തുന്നവരുടെ അപേക്ഷകൾ സ്വീകരിക്കുന്നതിനു ഞായർ മുതൽ ജിലീബ് അൽ ശുയൂഖ് പ്രദേശത്ത് ആഭ്യന്തര മന്ത്രാലയം രണ്ട് വിദ്യാലയങ്ങൾ കൂടി സജ്ജീകരിച്ചു.
പുരുഷന്മാർ ജിലീബ് അൽ ശുയൂഖ് ബ്ലോക്ക് നമ്പർ 4 , സ്ട്രീറ്റ് 250 ൽ സ്ഥിതിചെയ്യുന്ന ന ഈം ബിൻ മ സ് ഊദ് പ്രൈമറി വിദ്യാലയത്തിലും സ്ത്രീകൾ ബ്ലോക്ക് 4 സ്ട്രീറ്റ് 200 ൽ സ്ഥിതി ചെയ്യുന്ന റുഫൈദ ഇസ്ലാമിക് ഗേൾസ് പ്രൈമറി സ്കൂളിലുമാണു ഹാജരാകേണ്ടത്.
രണ്ടിടങ്ങളിലും രാവിലെ 8 മണി മുതൽ ഉച്ചക്ക് 2 മണി വരെ അപേക്ഷകൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു