കുവൈറ്റ് പൊതുമാപ്പ് : അപേക്ഷകാരുടെ തിരക്ക് കൂടുന്നു

0
32

കുവൈറ്റ് സിറ്റി

കുവൈത്തിൽ ഏപ്രിൽ 30ന് ആരംഭിക്കുന്ന പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തുന്നതിന് ആരംഭിച്ച ഇന്ത്യക്കാരുടെ രജിസ്ട്രേഷനിലേക്ക് ആളുകൾ ഒഴുകിയെത്തി. ആദ്യ ദിനത്തിൽ 1500ലധികം പുരുഷൻമാരും 300 സ്ത്രീകളും രജിസ്റ്റർ ചെയ്തു.

ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടാത്ത താമസ കുടിയേറ്റ നിയമ ലംഘകർക്ക് മാത്രമാണ് പിഴയോ ശിക്ഷയോ കൂടാതെ സൗജന്യമായി വിമാന ടിക്കറ്റ് ഉൾപ്പെടെ സർക്കാർ നൽകുന്നത്.

മലയാളികളടക്കം നൂറു കണക്കിന് ഇന്ത്യക്കാരാണ് പാസ്പോർട്ട്, സിവിൽ ഐഡി രേഖകളുമായി സെന്ററിൽ എത്തിയത് .
എന്നാൽ പതിവിൽ നിന്നു വിപരീതമായി എങ്ങനെയും നാട് അണഞ്ഞാൽ മതിയെന്ന അവസ്ഥയിലാണ് അതിരാവിലെ തന്നെ സെന്ററിലേക്ക് ഇന്ത്യക്കാർ ഓടിയെത്തിയത്.

ഏപ്രിൽ ഒന്നു മുതൽ 30 വരെ രാജ്യത്ത് അനധികൃതമായി താമസിക്കുന്നവർക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിട്ടു പോകുന്നതിനും ശരിയായ വിസയിൽ മടങ്ങി വരാനും അനുവദിക്കും. ഇതനുസരിച്ചു സെന്ററിൽ എത്തുന്നവരെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റും. സൗജന്യ വിമാന ടിക്കറ്റും താമസവും ഭക്ഷണവും കുവൈത്ത് സർക്കാർ നൽകും. 

Leave a Reply