Monday, November 25, 2024
HomeNewsകൂടത്തായിയിലെ മരണങ്ങളെല്ലാം ആത്മഹത്യകൾ; അഡ്വ. ബി.എ.ആളൂർ

കൂടത്തായിയിലെ മരണങ്ങളെല്ലാം ആത്മഹത്യകൾ; അഡ്വ. ബി.എ.ആളൂർ

കൊച്ചി: കൂടത്തായിയിലെ മരണങ്ങളെല്ലാം ആത്മഹത്യകളാണെന്ന് അഭിഭാഷകൻ അഡ്വ. ബി.എ.ആളൂർ. ‘മരിച്ചവരെല്ലാം സയനൈഡ് ഉള്ളിൽ ചെന്നു മരിച്ചുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. സയനൈഡ് ഇവർ സ്വയം കഴിച്ചതാണോ പ്രതിയെന്ന് ക്രൈംബ്രാഞ്ച് പറയുന്ന ജോളി കഴിപ്പിച്ചതാണോ എന്നത് തെളിയിക്കപ്പെടേണ്ട കാര്യമാണ്. സാഹചര്യ തെളിവുകൾ കൂട്ടിയിണക്കി ജോളിക്കെതിരേ കുറ്റം തെളിയിക്കാൻ കഴിയില്ല.’ – ആളൂർ മാധ്യമങ്ങളോട് പറഞ്ഞു.

പ്രതി ജോളിയുടെ ആവശ്യപ്രകാരമാണ് ആളൂർ അസോസിയേറ്റ്സ് കേസിന്‍റെ വക്കാലത്ത് ഏറ്റെടുത്തത്. എന്നാൽ, ആരാണ് കേസുമായി തന്നെ സമീപിച്ചതെന്ന് പുറത്തു പറയില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ പ്രതികൾക്ക് വേണ്ടി മാത്രം കേസെടുക്കുന്ന അഭിഭാഷകനല്ലെന്നും ഇരകൾ സമീപിച്ചാൽ അവർക്ക് വേണ്ടിയും ഹാജരാകുമെന്നും അഡ്വ.ആളൂർ വ്യക്തമാക്കി.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments