കോട്ടയം
കോട്ടയം, ഇടുക്കി ജില്ലകളിൽ കൂടുതൽ റാപ്പിഡ് ടെസ്റ്റുകൾ നടത്തുന്നതിൽ സർക്കാരിന് വീഴ്ചപറ്റിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കൊറോണ വൈറസ് ബാധ സ്‌ഥിരീകരിക്കുവാനുള്ള കൂടുതൽ ടെസ്റ്റുകൾ നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോട്ടയത്ത് റാപിഡ് ടെസ്റ്റുകളുടെ എണ്ണം കൂട്ടണമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന് വീഴ്ച ഉണ്ടായെന്നും ഇപ്പോഴും റാപിഡ് ടെസ്റ്റുകള്‍ക്കുള്ള മതിയായ സൗകര്യം ജില്ലയിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരിക്കലും പ്രതീക്ഷിക്കാത്ത സാഹചര്യമാണ് ഇപ്പോള്‍ കോട്ടയത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു. പുറത്തുനിന്നും കേരളത്തിലെത്തുന്നവരെ നമ്മള്‍ നിരീക്ഷണത്തിലാക്കുന്നുണ്ട്. എന്നാല്‍ ടെസ്റ്റിന് വിധേയരാക്കുന്നില്ലെന്നും നിരീക്ഷണത്തിലുള്ളവരെ കൂടി പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നുവെങ്കില്‍ രോഗനിര്‍ണയം വേഗത്തില്‍ സാധിക്കുമായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.