Pravasimalayaly

കെഎസ്‌യു ക്യാമ്പിലെ സംഘര്‍ഷത്തില്‍ സംസ്ഥാന നേതൃത്വത്തിന് വീഴ്ചയെന്ന് പഴിച്ച് അന്വേഷണ റിപ്പോര്‍ട്ട്

തിരുവനന്തപുരം നെയ്യാര്‍ ഡാമില്‍ നടന്ന കെഎസ്‌യു ക്യാമ്പിലെ സംഘര്‍ഷത്തില്‍ സംസ്ഥാന നേതൃത്വത്തിന് വന്‍ വീഴ്ചയെന്ന് റിപ്പോര്‍ട്ട്. അന്വേഷണ സമിതിയുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ലഭിച്ചു. കെപിസിസി നേതൃത്വത്തേയോ കെപിസിസി പ്രസിഡന്റിനെയോ അറിയിക്കാതെയാണ് ക്യാംപ് നടത്തിയതെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം.

സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ കെഎസ് യു സംസ്ഥാന നേതൃത്വത്തിന് വീഴ്ചയുണ്ടായെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഘര്‍ഷം നിയന്ത്രിക്കുന്നതിന് പകരം അത് കൂടുതല്‍ വഷളാക്കാനാണ് നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വഴിവച്ചത്. നെടുമങ്ങാട് ഗവണ്‍മെന്റ് കോളേജിലെ ചുമതലക്കാരുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ എത്തിയത്. ജില്ലാ ഭാരവാഹികളായ രണ്ടുകൂട്ടര്‍ സംഘര്‍ഷം ഉണ്ടാക്കുകയായിരുന്നു.

ക്യാംപ് ഡയറക്ടര്‍മാരെ നിയമിക്കാത്തതാണ് അച്ചടക്കം പാലിക്കാന്‍ കഴിയാത്തതിന്റെ പ്രധാന കാരണമെന്നാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. ജംബോ കമ്മറ്റികളില്‍ പലര്‍ക്കും കീഴ് ഘടകത്തില്‍ പ്രവര്‍ത്തിച്ച് പരിചയമില്ല. കെ.എസ്.യുവില്‍ അടിമുടി ശുദ്ധീകരണം ആവശ്യമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

Exit mobile version