തിരുവനന്തപുരം : ഹയര്‍ സെക്കന്‍ഡറിയും ഹൈസ്‌കൂളും തനിമ നിലനിര്‍ത്തി ഭരണപരമായി ഏകീകരിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം അനുസരിച്ച് കേരള വിദ്യാഭ്യാസ ചട്ടത്തില്‍ ഭേദഗതി വരുത്തി വിജ്ഞാപനമായി. കെ ഇ ആറില്‍ ആകെയുള്ള 32 അധ്യായങ്ങളില്‍ 23 അധ്യായങ്ങളിലാണ് ഭേദഗതി വരുത്തിയത് ഡി പി ഐ, ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ എന്നിവ റദ്ദാക്കി ഡയറക്ടര്‍ ജനറല്‍ ഓഫ് എഡ്യൂക്കേഷന്‍ (ഡിജി ഇ) ആക്കിയ തീരുമാനത്തിനാവശ്യമായ ചട്ട ഭേദഗതികളാണ് പ്രധാനമായും ഉളളത്. ഹയര്‍സെക്കന്‍ഡറി ഉള്ള സ്‌കൂളുകളില്‍ ഹെഡ്മാസ്റ്ററുടെ നിലവിലുള്ള ചുമതല നിലനിര്‍ത്തിക്കൊണ്ടുതന്നെ വൈസ് പ്രിന്‍സിപ്പല്‍ പദവിയാക്കി. മുഴുവന്‍ പരീക്ഷകളുടെയും ചുമതല നടത്തിപ്പ് ചുമതല പരീക്ഷാ കമ്മീഷണര്‍ക്കായിരിക്കും. ഇത് ഡി ജി ഇ ആയിരിക്കും. ദേശീയ വിദ്യാഭ്യാസ അവകാശ നിയമം അനുശാസിക്കുന്ന മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ഭേദഗതികളും കെ ഇ ആറില്‍ വരുത്തിയിട്ടുണ്ട്
കെ ഇ ആര്‍ ദേദഗതി വിജ്ഞാപനമായി
