പാലാ
മുൻ ധനകാര്യമന്ത്രിയും കേരള കോൺഗ്രസ് എം ചെയര്മാനുമായിരുന്ന കെ എം മാണിസാറിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ പി ജെ ജോസഫ്, ജോയ് എബ്രഹാം, മോൻസ് ജോസഫ്, സജി മഞ്ഞക്കടമ്പിൽ തുടങ്ങിയ നേതാക്കൾ ഖബറിടത്തിൽ എത്തി പുഷ്‌പാർച്ചന നടത്തി.

കേരള കോൺഗ്രസ് (എം) പിജെ ജോസഫ് വിഭാഗം കെ എം മാണി സാറിന്റെ ചരമദിനമായ ഇന്ന് അദ്ധ്വാനവർഗ്ഗ ദിനമായി ആചരിക്കും. വിവിധ സന്നദ്ധ പ്രവർത്തനങ്ങളിൽ പാർട്ടി പ്രവർത്തകർ പങ്കെടുക്കും