കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി

0
33

തിരുവനന്തപുരം: ശമ്പളവിതരണത്തിലെ അനിശ്ചിതത്വത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് അനുകൂല സംഘടനയായ ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക്ക് ഫ്രണ്ട് (ടി.ഡി.എഫ്) പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി പണിമുടക്ക് ആരംഭിച്ചു. ഞായറാഴ്ച രാത്രി 12 മുതൽ 24 മണിക്കൂറാണ് പണിമുടക്ക്. ഇപ്പോൾ തന്നെ താറുമാറായ ബസ് സർവീസിനെ പണിമുടക്ക് സാരമായി ബാധിച്ചേക്കും. പണിമുടക്കിനെ നേരിടാനായി സർക്കാർ ഡയസ്‌നോൺ പ്രഖ്യാപിച്ചിട്ടുണ്ട്.

ബസ് സർവീസുകൾ തടസപ്പെടാതിരിക്കാൻ ക്രമീകരണങ്ങൾ ചെയ്തതായി മാനേജ്‌മെന്റ് അറിയിച്ചു. പണിമുടക്കുന്നവർക്ക് അന്നേദിവസത്തെ ശമ്പളം നൽകില്ല. മെഡിക്കൽ ഓഫീസറുടെ ശുപാർശ ഉണ്ടെങ്കിൽ മാത്രമേ അവധി അനുവദിക്കുകയുള്ളൂ. ബസുകൾ മുടങ്ങാതിരിക്കാൻ ജീവനക്കാരെ വിന്യസിച്ചിട്ടുണ്ട്. ഡിപ്പോകളുടെയും ഓഫീസുകളുടെയും പ്രവർത്തനം തടസപ്പെടാതിരിക്കാൻ ക്രമീകരണം ഏർപ്പെടുത്തി. ജോലിക്ക് എത്തുന്നവർക്ക്‌ സുരക്ഷ നൽകും. മറ്റു യൂണിനുകൾ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ലാത്തതിൽ ബസ് സർവീസുകളെ കാര്യമായി ബാധിക്കില്ലെന്നാണ് മാനേജ്‌മെന്റ് വിലയിരുത്തൽ. എന്നാൽ ശമ്പളവിതരണം അനിശ്ചിതമായി നീളുന്നതിനാൽ കൂടുതൽ തൊഴിലാളികൾ പണിമുടക്കിൽ പങ്കുചേർന്നേക്കും.

Leave a Reply