‘കെ ടി ജലീൽ രാജ്യവിരുദ്ധ പ്രവർത്തനം നടത്തിയതിന് തെളിവുണ്ടെന്ന് സ്വപ്ന; കോടതിയിൽ സമർപ്പിക്കും

0
25

മുൻ മന്ത്രി കെ ടി ജലീൽ രാജ്യവിരുദ്ധ പ്രവർത്തനം നടത്തിയതിന് തെളിവുണ്ടെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. കെ ടി ജലീലിനെതിരെയുളള തെളിവുകൾ തന്റെ കൈവശമുണ്ടെന്നും നാളെ സത്യവാങ്മൂലത്തിനൊപ്പം അത് കോടതിയിൽ സമർപ്പിക്കുമെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.സ്വർണക്കടത്ത് കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റാനുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കം സ്ാവഗതാർഹമാണെന്നും സ്വപ്ന പറഞ്ഞു. ഇ ഡിയുടെ ഈ നീക്കത്തിൽ പ്രതീക്ഷയുണ്ട്. കേരളത്തിൽ വിചാരണ നടത്തിയാൽ കേസ് തെളിയില്ല. മുഖ്യമന്ത്രി കേസിൽ പലതരത്തിൽ ഇടപെടൽ നടത്തുന്നുണ്ട്. സത്യമെന്തായാലും പുറത്തുവരും, മുഖ്യമന്ത്രി ടെൻഷനിലാണ്. ഒട്ടും നോർമലല്ലാതെയാണ് പെരുമാറുന്നത്. തന്നെ സഹായിക്കുന്നവർക്കെതിരെ കേസെടുക്കുകയാണ്. ഇ.ഡിയെ പൂർണമായും വിശ്വസിക്കുന്നുവെന്നും സ്വപ്ന കൂട്ടിച്ചേർത്തു. അതേസമയം സ്വർണക്കടത്ത് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ട്രാൻസ്ഫർ ഹർജി സമർപ്പിച്ചു. ബംഗളൂരുവിലേക്ക് മാറ്റണമെന്നാണ് ആവശ്യം. കേരളത്തിൽ കേസ് നടന്നാൽ അത് അട്ടിമറിക്കാപ്പെടാൻ സാധ്യതയുണ്ടെന്ന ആശങ്കയെ തുടർന്നാണ് ഇ ഡിയുടെ പുതിയ നീക്കം. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം നടന്നേക്കുമെന്നും കേരളത്തിൽ സർക്കാരിന്റെയും പൊലീസിന്റെയും പിന്തുണ ലഭിക്കുന്നില്ലെന്നും ഇഡി പറയുന്നു. എം ശിവശങ്കർ അടക്കമുള്ളവർ ഉൾപ്പെട്ട കേസ് നിലവിൽ എറണാകുളം ജില്ലാ സെഷൻസ് കോടതിയുടെ പരിഗണനയിലാണുള്ളത്.

Leave a Reply