Pravasimalayaly

കേന്ദ്രത്തിന്റെ തലതിരിഞ്ഞ പരിഷ്‌കാരങ്ങൾ ജനങ്ങളെ ദുരിതത്തിലാക്കി; രാഹുൽ ഗാന്ധി

കേന്ദ്ര സർക്കാറിൻറെ തലതിരിഞ്ഞ പരിഷ്‌കാരങ്ങൾ ജനങ്ങളെ ദുരിതത്തിലാക്കിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ പാലക്കാട് ജില്ലയിലെ പര്യടനത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ. സർവമേഖലകളെയും സർക്കാർ പിന്നോട്ടടിക്കുകയാണ്. മെച്ചപ്പെട്ട വിദ്യാഭ്യാസമോ മികച്ച തൊഴിലോ, തൊഴിൽ അവസരമോ, ചികിത്സാ സൗകര്യങ്ങളോ സാധാരണക്കാരനു കിട്ടുന്നില്ല. കോടിക്കണക്കിനു ചെറുപ്പക്കാർ തൊഴിലിനു വേണ്ടി അലയുകയാണെന്നും രാഹുൽ വിമർശിച്ചു.സർവകലാശാല ബിരുദങ്ങൾക്ക് ഒരു വിലയും ഇല്ലാത്ത സാഹചര്യമാണു ഇപ്പോൾ.വിലക്കയറ്റം നാടിനെ വലയ്ക്കുന്നു. ഇഷ്ടക്കാരുടെ മാത്രം താല്പര്യങ്ങൾ സംരക്ഷിക്കുന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. രണ്ടോ മൂന്നോ സമ്പന്നർ മാത്രമാണ് സർക്കാരിന് താല്പര്യമുള്ളവർ. അവരുടെ പ്രശ്‌നങ്ങളിൽ മാത്രമാണു സർക്കാരിന് വേവലാതി. ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ ഒന്നൊന്നായി അവരിലേക്ക് ചുരുങ്ങുന്നു. രാജ്യത്തെ വാണിജ്യ മേഖലയെ നിയന്ത്രിക്കുന്നതും കേന്ദ്രത്തിന്റെ ഇഷ്ടക്കാർ തന്നെ, രാഹുൽ കൂട്ടിചേർത്തു.

Exit mobile version