Pravasimalayaly

കേന്ദ്രത്തിന്റെ സാമ്പത്തിക പാക്കേജിനെ പിന്തുണച്ച് രാഹുൽ ഗാന്ധി

കോവിഡ് 19 പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പാക്കേജിനെ പിന്തുണച്ച് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുൽ ഗാന്ധി പ്രതികരണം അറിയിച്ചത്. ശരിയായ ദിശയിലൂടെയുള്ള ആദ്യ ചവിട്ടുപടി ആണ് ഇതെന്ന് അദ്ദേഹം പ്രതികരിച്ചു. കർഷകർക്കും ദിവസ വേതനക്കാർക്കും തൊഴിലാളികളോടും സ്ത്രീകളോടും വയോധികരോടും നാം കടപ്പെട്ടിരിക്കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോവിഡ് 19 ആരംഭത്തിൽ തന്നെ ഇന്ത്യ അടിയന്തരമായി മുൻകരുതൽ സ്വീകരിക്കണമെന്ന് രാഹുൽ അഭിപ്രായപ്പെട്ടിരുന്നു. നേരത്തെ സോണിയ ഗാന്ധി ഈ വിഷയത്തിൽ പ്രതിപക്ഷ പിന്തുണ പ്രധാന മന്ത്രിയെ അറിയിച്ചിരുന്നു

Exit mobile version