ന്യൂഡല്‍ഹി: കേന്ദ്ര നയങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ കേരള സര്‍ക്കാരിന്റെ പ്രതിഷേധത്തിന് തുടക്കമായി. ഇന്ത്യ സഖ്യത്തിലെ ഭൂരിഭാഗം പാര്‍ട്ടികളും പങ്കെടുക്കുന്ന പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തില്ല.കേന്ദ്ര നയങ്ങള്‍ക്ക് എതിരായ പ്രതിഷേധത്തെ ദേശീയ തലത്തിലെ പ്രതിപക്ഷ പ്രതിഷേധമാക്കാനാണ് കേരള സര്‍ക്കാരിന്റെ ശ്രമം. രാവിലെ 10.30 ഓടെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരള ഹൗസില്‍ നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് ജന്തര്‍ മന്തിറിലെ പ്രതിഷേധ വേദിയിലെത്തി.മുഖ്യമന്ത്രിയും, പ്രതിഷേധത്തിന് എത്തുന്ന ദേശീയ നേതാക്കളും ആദ്യനിരയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, കപില്‍ സിബല്‍, ഫാറൂഖ് അബ്ദുള്ള, ഡിഎംകെ, സമാജ് വാദി പാര്‍ട്ടി, ജെഎംഎം, ആര്‍ജെഡി എന്നീ പാര്‍ട്ടികളുടെ പ്രതിനിധികളും പ്രതിഷേധത്തില്‍ പങ്കെടുത്തു.മൂന്നു നിരകളിലായി 120 പേര്‍ക്ക് ഇരിക്കാനുള്ള ക്രമീകരണമാണ് സമരവേദിയില്‍ ഒരുക്കിയിരിക്കുന്നത്.
കേന്ദ്ര നയങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ കേരള സര്‍ക്കാരിന്റെ പ്രതിഷേധത്തിന് തുടക്കമായി
![](https://pravasimalayaly.com/wp-content/uploads/2024/02/Screenshot_20240208_195502.jpg)