Pravasimalayaly

കേന്ദ്ര ബജറ്റ് 2023: ഒറ്റനോട്ടത്തില്‍

പിഎം ഗരീബ് കല്യാൺ അന്ന യോജന പദ്ധതി ഒരു വർഷം കൂടി തുടരും. എല്ലാ അന്ത്യോദയ ഉപഭോക്താക്കൾക്കും പ്രയോജനം ലഭിക്കും.ആഗോള പ്രതിസന്ധിക്കിടയിലും ഇന്ത്യ ശരിയായ പാതയിൽ ഏഴു ഭാഗങ്ങളായാണ് ഇത്തവണത്തെ ബജറ്റിനെ തിരിച്ചിരിക്കുന്നതെന്ന് ധനമന്ത്രി. അമൃതകാലത്ത് സപ്തർഷികളെപ്പോലെ ഇത് രാജ്യത്തെ നയിക്കും. ഡിജിറ്റൽ പെയ്‌മെന്റിലുണ്ടായ വളർച്ചയിലൂടെ ഇന്ത്യൻ സമ്പദ്വ്യവസ്ഥ ഏറെ മുന്നേറി. കൃഷി അനുബന്ധ സ്റ്റാർട്ടപ്പുകൾക്കായി പ്രത്യേക ഫണ്ട് വരും. 2,200 കോടി രൂപയുടെ ഹോർട്ടികൾച്ചർ പാക്കേജ് വരും.മൽസ്യമേഖലയ്ക്ക് 6000 കോടി രൂപയുടെ അനുബന്ധ പദ്ധതി.കാർഷിക മേഖലയ്ക്ക് ഐടി അധിഷ്ഠിത അടിസ്ഥാന വികസനം നടപ്പാക്കും.63,000 പ്രാഥമിക സംഘങ്ങളിൽ ഡിജിറ്റലൈസേഷൻ നടപ്പാക്കും.കുട്ടികൾക്കും കൗമാരക്കാർക്കുമായി ദേശീയ ഡിജിറ്റൽ ലൈബ്രറി വരും.അരിവാൾ രോഗം അഥവാ അരിവാൾ കോശ വിളർച്ച 2047 ഓടെ പൂർണമായും നിർമാർജനം ചെയ്യാൻ പ്രത്യേക പദ്ധതി.157 പുതിയ നഴ്‌സിങ് കോളജുകൾ വരും.റെയിൽവേയ്ക്ക് 2.40 ലക്ഷം കോടി രൂപ വകയിരുത്തി.പിഎം ആവാസ് യോജനയ്ക്ക് 66 ശതമാനം വർധനയോടെ 79,000 രൂപ വകയിരുത്തി.50 പുതിയ വിമാനത്താവളങ്ങളും ഹെലിപോർട്ടുകളും വരും.സംസ്ഥാനങ്ങൾക്ക് പലിശരഹിത വായ്പ ഒരു വർഷം കൂടി നൽകും.2023-24 സാമ്പത്തിക വർഷം 10 ലക്ഷം കോടി രൂപയുടെ മൂലധനനിക്ഷേപം നടത്തും.നഗരങ്ങളിൽ അഴുക്കുചാലുകൾ വൃത്തിയാക്കാൻ യന്ത്ര സംവിധാനം നടപ്പാക്കും.നഗരവികസനത്തിന് പണം കണ്ടെത്താൻ മുനിസിപ്പൽ ബോണ്ട് വരും.എല്ലാ സർക്കാർ ഏജൻസികളും സാർവത്രിക ഐഡിയായി പാൻ കാർഡ് പരിഗണിക്കും.ജൈവകൃഷിയിലേക്ക് മാറുന്നതിനായി ഒരു കോടി കർഷകർക്ക് പിന്തുണ നൽകും.ഹരിതോർജം പ്രോത്സാഹിപ്പിക്കുന്നതിന് നടപടി.മലിനീകരണമുണ്ടാക്കുന്ന പഴഞ്ചൻ വാഹനങ്ങൾ ഒഴിവാക്കാൻ പ്രത്യേക പദ്ധതി നടപ്പാക്കും.തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനായി പ്രധാനമന്ത്രി കൗശൽ വികാസ് യോജന 4.0 നടപ്പാക്കും.വിവിധ സംസ്ഥാനങ്ങളിലായി നൈപുണ്യ വികസനത്തിനായി 30 സ്‌കിൽ ഇന്ത്യ ഇന്റർനാഷനൽ സെന്ററുകൾ തുടങ്ങും.ആദിവാസി വികസനത്തിന് 15,000 കോടി രൂപ വകയിരുത്തി.50 ഇടങ്ങളിൽ ‘ദേഖോ അപ്നാ ദേശ്’ എന്ന പേരിൽ പ്രത്യേക വിനോദ സഞ്ചാര വികസന പദ്ധതി നടപ്പാക്കും.മഹിളാ സമ്മാൻ സേവിങ്‌സ് പത്ര എന്ന പേരിൽ വനിതകൾക്കായി പ്രത്യേക നിക്ഷേപ പദ്ധതി വരും. രണ്ടു വർഷ കാലയളവിൽ നിക്ഷേപത്തിന് 7.5 ശതമാനം പലിശ ലഭ്യമാക്കുന്ന പദ്ധതിയാണിത്.ഇ-കോടതികൾ തുടങ്ങാൻ 7,000 കോടി രൂപ വകയിരുത്തും.ബാങ്കിങ് നിയമങ്ങളും ചട്ടങ്ങളും പരിഷ്‌കരിക്കും.അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി നിരക്കുകൾ 21 ൽ നിന്ന് 13 ശതമാനമാക്കി കുറയ്ക്കും.മുതിർന്ന പൗരന്മാർക്ക് നിക്ഷേപങ്ങൾക്കുള്ള പരിധി 15 ലക്ഷത്തിൽ നിന്ന് 30 ലക്ഷമാക്കി ഉയർത്തി.മൊബൈൽ ഫോൺ ഘടകങ്ങൾക്കുള്ള കസ്റ്റംസ് തീരുവയിളവ് ഒരു വർഷം കൂടി തുടരും. ടിവി പാനൽ ഘടകങ്ങൾക്കും കസ്റ്റംസ് തീരുവയിളവെന്ന് ധനമന്ത്രി.കംപ്രസ്ഡ് ബയോഗ്യാസ്, എഥനോൾ, ഇലക്ട്രിക് ചിമ്മിനി, ലിഥിയം അയൺ ബാറ്ററി, ഹീറ്റ് കോയിൽ തുടങ്ങിയവയുടെ വില കുറയും. സിഗരറ്റുകളുടെ വില കൂടും.ആദായ നികുതി റിട്ടേൺ നടപടികളുടെ ദിവസം 16 ആയി കുറച്ചു. ഇൻകം ടാക്‌സിൽ നിലവിൽ അഞ്ച് ലക്ഷം വരെയുണ്ടായിരുന്ന റിബേറ്റ് ഏഴ് ലക്ഷം വരെയാക്കി.ഒൻപത് ലക്ഷം വരെ വേതനം വാങ്ങുന്നവർ 45000 രൂപ ആദായ നികുതി അടച്ചാൽ മതി.15 ലക്ഷം വരെ ശമ്പളം വാങ്ങുന്നവർ 1.5 ലക്ഷം രൂപ ആദായ നികുതിയായി അടക്കണം.മാസവരുമാനക്കാർക്കുള്ള നിക്ഷേപപരിധി 9 ലക്ഷമാക്കി.വൈദ്യുതി വാഹനങ്ങളിൽ ഉപയോഗിക്കുന്ന ബാറ്ററികളുടെ വില കുറയും.50 ലക്ഷം വരെ വരുമാനമുള്ള പ്രഫഷനലുകൾക്ക് നികുതി ഇളവ്.ഏഴു ലക്ഷം രൂപ വരെ ആദായ നികുതിയിളവ്. ഏഴുലക്ഷം രൂപ വരെ വരുമാനമുള്ളവർ ആദായനികുതി നൽകേണ്ടതില്ല. നികുതി സ്ലാബുകൾ അഞ്ചെണ്ണം മാത്രമാക്കി നിജപ്പെടുത്തി.മൊബൈൽ ഫോൺ ഘടകങ്ങൾക്കുള്ള കസ്റ്റംസ് തീരുവയിളവ് ഒരു വർഷം കൂടി.ആരോഗ്യ ഗവേഷണത്തിന് ഐസിഎംആർ – ഐസിഎംആർൻറെ തെരഞ്ഞെടുക്കപ്പെട്ട ലാബുകളിൽ ഗവേഷണത്തിന് സൌകര്യം ഒരുക്കും.ഫാർമസ്യൂട്ടിക്കൽ മേഖലയിൽ ഗവേഷണം – ഫാർമസ്യൂട്ടിക്കൽ മേഖലയിൽ ഗവേഷണം പ്രോത്സാഹിപ്പിക്കാനായി പ്രത്യേക പദ്ധതി രൂപം നൽകും.

Exit mobile version