Saturday, November 23, 2024
HomeLatest News കേന്ദ്ര സര്‍ക്കാരിന്‍റെ  വെബ്‌സൈറ്റുകള്‍ നിശ്ചലം,ഹാക്കിങ് അല്ലെന്ന് കേന്ദ്രം

 കേന്ദ്ര സര്‍ക്കാരിന്‍റെ  വെബ്‌സൈറ്റുകള്‍ നിശ്ചലം,ഹാക്കിങ് അല്ലെന്ന് കേന്ദ്രം

ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്‍റെ കൂടുതല്‍ വെബ്‌സൈറ്റുകള്‍ നിശ്ചലമായി. കേന്ദ്ര നിയമ മന്ത്രാലയത്തിന്‍റെയും, കായിക മന്ത്രാലയത്തിന്‍റെയും വെബ്‌സൈറ്റുകള്‍ ആണ് നിശ്ചലമായത്. മുൻപ് കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിരുന്നു.

ചൈനീസ് ഭാഷയിലുള്ള അക്ഷരങ്ങളാണ് വെബ്‌സൈറ്റില്‍ തെളിഞ്ഞുവരുന്നത്. അതേസമയം വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയപ്പെട്ടില്ലെന്നും സെര്‍വര്‍ തകരാര്‍ ആണെന്നുമാണ് ഔദ്യോഗിക വിശദീകരണം. ഇന്ത്യന്‍ സര്‍ക്കാരിന്‍റെ വെബ്സൈറ്റുകള്‍ പലതും സുരക്ഷിതമല്ലെന്നും ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പു നല്‍കിയിരുന്നതായി ഫ്രഞ്ച് സൈബര്‍ വിദഗ്ധന്‍ ഇലിയട്ട് ആല്‍ഡേര്‍സണ്‍ വ്യക്തമാക്കി.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments