വി. ജെ.പുന്നോലി
ലണ്ടൻ: തുല്യ പോയ്ൻറുകളാണ് പങ്കിടുതെങ്കിലും റൺ റേറ്റിൻ്റെ അടിസ്ഥാനത്തിൽ ഒന്നും രണ്ടും സ്ഥാനത്തു നില്ക്കുന്ന ചെന്നൈയും ഡൽഹിയും ഇന്ന് ദുബൈയിൽ കൊമ്പുകോർക്കുമ്പോൾ അത് ഒരു പക്ഷെ, കലാശകെട്ടിനുള്ള മുന്നൊരുക്കം ആകാനാണ് സാധ്യത.
ദുർഘടമായ ഷാർജാ പിച്ചിൽ നാലു തവണ ചാമ്പ്യന്മാരായ മുബൈയെ ഇന്ത്യൻസിനെ തോല്പിച്ച ആത്മവിശ്വാസത്തിലാണ് ഡൽഹി ദുബൈയിൽ എത്തുന്നതെങ്കിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ച രാജസ്ഥാൻ റോയൽസിൻ്റെ പിങ്ക് ആർമിയിൽ നിന്ന് പരാജയം ഏറ്റുവാങ്ങിയാണ് മൂന്നു തവണത്തെ കിരീടധാരികൾ അബുദാബിയിൽ നിന്ന് എത്തുന്നത്.
ഗയ്ക്ബാദിൻ്റെയും ഡുപ്ലസിയുടെയും ഓപ്പണിങ്ങ് കൂട്ടുകെട്ടും അവസരത്തിനൊത്തുയരുന്ന റായഡും ജഡേജയും ബ്രാവോയും ചഹാറും അലിയും അടങ്ങുന്ന ധോണി പട സീസണിൽ ഉടനീളം എന്നതു പോലെ നാളെയും തിളങ്ങങ്ങാനായാൽ ഡൽഹിക്ക് ജയം എളുപ്പമല്ല. ധവാനും, ഷായും സ്മിത്തും ശ്രേയസ്സും റബാഡയും ഹെതമയറും അശ്വിനും അക്സറും അടങ്ങുന്ന പന്തിൻ്റെ ടീമിന് ധോണിയേയും കൂട്ടരെയും തോൽപിക്കുക അനായസവുമല്ല.
ആദ്യ സ്ഥാനക്കാർക്ക് രണ്ടാമത് എത്തുന്നവരേക്കാൾ ഫൈനനിലേക്ക് കൂടതൽ അനുകൂല ഘടകങ്ങൾ ഉള്ളതിനാൽ നാളെത്തെ മത്സരം തീപാറും എന്നുറപ്പാണ്.
സീസണിലെ 50-ാം മത്സരത്തിൽ ഒന്നാമനും രണ്ടാമനും അങ്കത്തിറങ്ങുമ്പോൾ കേമൻ മൂന്നു വട്ടത്തെ ചാമ്പ്യന്മാരായ മഞ്ഞ പടയോ…!! പ്രഥമ കിരീട മോഹം മൂലധനവുമായെത്തിയ പന്തും കൂട്ടരോ…!!