Pravasimalayaly

കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ ഇഡി റെയ്ഡ്; പരിശോധന 12 ഇടങ്ങളില്‍ 

തൃശൂര്‍: സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ ഇഡി റെയ്ഡ്. ചാവക്കാട് പിഎഫ്‌ഐ മുന്‍ സംസ്ഥാന നേതാവ് അബ്ദുള്‍ ലത്തീഫിന്റെ വീട്ടില്‍ അടക്കമാണ് പരിശോധന നടക്കുന്നത്. കള്ളപ്പണം വെളുപ്പിച്ചെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. 

പിഎഫ്‌ഐ നേതാക്കള്‍ക്ക് വിദേശ ഇടപാടിലൂടെ ധാരാളം കള്ളപ്പണം ലഭിച്ചതായും, കള്ളപ്പണം വെളുപ്പിച്ചതായും ഇഡിക്ക് വിവരം ലഭിച്ചിരുന്നു. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട കേസില്‍ ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കേരളത്തിലെ 12 ഇടങ്ങളില്‍ ഇഡി റെയ്ഡ് നടത്തുന്നത്. 

എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട് എന്നിവിടങ്ങളിലെ പിഎഫ്‌ഐ നേതാക്കളുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. നിരവധി ട്രസ്റ്റുകളുടെ മറവിലാണ് വിദേശത്തു നിന്നും പണമെത്തിയതെന്നും, അത് ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് വിനിയോഗിച്ചെന്നുമാണ് എന്‍ഐഎയുടേയും ഇഡിയുടേയും കണ്ടെത്തല്‍.

Exit mobile version