Sunday, November 24, 2024
HomeNewsKeralaകേരളത്തിൽ ഇന്ന് രണ്ട് പേർക്ക് കൂടി കോവിഡ്

കേരളത്തിൽ ഇന്ന് രണ്ട് പേർക്ക് കൂടി കോവിഡ്

തിരുവനന്തപുരം

സംസ്ഥാനത്ത് രണ്ട് പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. ഇവർ രണ്ടുപേരും കഴിഞ്ഞദിവസം വിദേശത്തുനിന്നുവരാണ്. രോഗം സ്ഥിരീകരിച്ച് ഇടുക്കിയിൽ ചികിത്സയിലായിരുന്ന ഒരാളുടെ പരിശോധനാഫലം നെഗറ്റീവായിട്ടുണ്ട്. ഏഴാംതിയതി ദുബായിൽനിന്ന് കോഴിക്കോട്ടെത്തിയ വിമാനത്തിലും അബുദാബിയിൽനിന്ന് കൊച്ചിയിൽ എത്തിയ വിമാനത്തിലും ഉണ്ടായിരുന്ന ഓരോരുത്തർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ കൊച്ചിയിലും കോഴിക്കോട്ടും ചികിത്സയിലാണ്. സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് മേയ് ഏഴിന് വിദേശത്തുനിന്നെത്തിയ രണ്ട് മലപ്പുറം സ്വദേശികൾക്കാണ്. ദുബായി-കരിപ്പൂർ വിമാനത്തിലെത്തിയ കോട്ടക്കൽ ചാപ്പനങ്ങാടി സ്വദേശിയായ 39കാരനും അബുദാബി-കൊച്ചി വിമാനത്തിലെത്തിയ 23കാരനുമാണ് രോഗം സ്ഥിരീകരിച്ചത്. 39കാരൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് വിമാനത്താവളത്തിൽനിന്ന് നേരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കാണ് ഇദ്ദേഹത്തെ മാറ്റിയിരുന്നത്. മേയ് ഏഴിനു രാത്രി അബുദാബിയിൽനിന്ന് കൊച്ചിയിലെത്തിയ 23 കാരനെ അന്നു തന്നെ കളമശ്ശേരി മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരുന്നു. രോഗലക്ഷണങ്ങളോട് കൂടിയാണ് യുവാവ് എത്തിയിരുന്നത്. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. ഇതുവരെ സംസ്ഥാനത്ത് 505 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 17 പേർ നിലവിൽ ചികിത്സയിലുണ്ട്. 23,930 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 23,596 പേർ വീടുകളിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 334 പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇന്ന് 123 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 36,648 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 36,002 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി മുൻഗണനാ വിഭാഗത്തിൽപ്പെട്ട 3,475 സാമ്പിളുകൾ ശേഖരിച്ചതിൽ 3,231 എണ്ണം നെഗറ്റീവായിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments