സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും ആയിരത്തിലേറെ കൊവിഡ് രോഗികള്‍.
സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും ആയിരത്തിലേറെ കൊവിഡ് രോഗികള്‍. ഇന്ന് മാത്രം 1078 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അഞ്ച് മരണങ്ങളും സ്ഥിരീരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചുവരുടെ എണ്ണം 16110 ആണ്. 798 പേര്‍ക്ക് ഇന്ന് സമ്ബര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു. ഉറവിടം അറിയാത്ത 65 കേസുകള്‍ ഉണ്ടായി. വിദേശത്തുനിന്ന് വന്ന 104 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്ന 115 പേര്‍ക്കും രോഗം വന്നു.
മരിച്ച അഞ്ചുപേര്‍: കോഴിക്കോട് കല്ലായി സ്വദേശി കോയൂട്ടി 57, മൂവാറ്റുപുഴ ലക്ഷി കുഞ്ഞമ്ബിള്ള 79, പാറശാല നഞ്ചകുഴി രവീന്ദ്രിന്‍ 73, കൊ ല്ലം കെഎസ് പുരം റഹിയാനത്ത് 55, കണ്ണൂര്‍ വിളക്കോട്ടൂര്‍ സദാനന്ദന്‍ 60 എന്നിവരാണ് മരിച്ചത്.
റഹിയാത്ത് ഒഴികെ എല്ലാവരും കോവിഡ് ഇതര ചികിത്സയിലായിരുന്നു.
ഇന്ന് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. തിരുവനന്തപുരം 222, കൊല്ലം 106, എറണാകുളം 100, മലപ്പുറം 89, തശൂര്‍ 83, ആലപ്പുഴ 82, കോട്ടയം 80, കോഴിക്കോട് 67, ഇടുക്കി 63, കണ്ണൂര്‍ 51, പാലക്കാട് 51, കാസര്‍ക്കോട് 47, പത്തനംതിട്ട 27, വയനാട് 10.
കഴിഞ്ഞ 24 മണിക്കൂറിനകം 22433 സാമ്ബിള്‍ പരിശോധിച്ചു. 158117 പേര്‍ നിരീക്ഷണത്തിലുണ്ട്. 9354 പേര്‍ ആശുപത്രിയിലാണ്. ഇന്ന് 1070 പേരെ ആശുപത്രിയിലാക്കി. ഇപ്പോള്‍ ചികിത്സയില്‍ 9458. ഇതുവരെ ആകെ 328940 സാമ്ബിള്‍ പരിശോധിയക്ക് അയച്ചു. ഇതില്‍ 9159 ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വയലന്‍സിന്റെ ഭാഗമായി 107066 സാമ്ബിള്‍ ശേഖരിച്ചു. 102687 സാമ്ബിള്‍ നെഗറ്രീവ് ആയി. ഹോട്ടസ്‌പോട്ടുകളുടെ എണ്ണം 428
സംസ്ഥാനത്ത് ഇന്ന് അഞ്ച് കൊവിഡ് മരണം സ്ഥിരീകരിച്ചു. ഇതില്‍ തിരുവനന്തപുരം, ആലപ്പുഴ സ്വദേശികളും ഉള്‍പ്പെടുന്നതായി മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം അമ്ബതായി. എന്നാല്‍ ഇന്നലെ വൈകുന്നേരം വരെയുള്ള ഔദ്യോഗിക കണക്കുകള്‍ അനുസരിച്ചു 45 പേരാണ് മരിച്ചത്.
തിരുവനന്തപുരം ജില്ലയില്‍ രണ്ട് മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇന്നലെ മരിച്ച പുല്ലുവിള സ്വദേശി ട്രീസ വര്‍ഗീസിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. 60 വയസായിരുന്നു. ആന്റിജന്‍ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ച ഇവരെ ആശുപത്രിയിലേക്ക് മാറ്റാനിരിക്കെയായിരുന്നു മരണം. ചെട്ടിവിളാകം സ്വദേശി ബാബുവാണ് മറ്റൊരാള്‍. അര്‍ബുദ ബാധിതനായിരുന്ന ഇദ്ദേഹം ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.
ഇന്നലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലപ്പുറം ചോക്കാട് സ്വദേശി ഇര്‍ഷാദലിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഈ മാസം നാലിന് ദുബായില്‍ നിന്നെത്തിയ ഇദ്ദേഹം കഴിഞ്ഞ 19 ദിവസമായി വീട്ടില്‍ തനിച്ച് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ദുബായില്‍ വെച്ചു നേരത്തെ ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പരിശോധനഫലം നെഗറ്റീവായതിന് ശേഷമാണ് ഇദ്ദേഹം നാട്ടില്‍ തിരിച്ചെത്തിയത്.