Pravasimalayaly

കേരളത്തിൽ ഭരണവിരുദ്ധ വികാരം; തിരുത്തൽ നടപടികൾ‌ വേണം; സിപിഐഎം കേന്ദ്ര കമ്മിറ്റി

കേരളത്തിൽ ഭരണവിരുദ്ധ വികാരമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയിലും വിമർശനം. ക്ഷേമ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ല. തൃശ്ശൂരിൽ ബിജെപിയുടെ വിജയം തടയുന്നതിൽ സംഘടനാ തലത്തിൽ പരാജയമുണ്ടായെന്നും കേന്ദ്ര കമ്മിറ്റിയിൽ വിമർശനം ഉയർന്നു. ജനകീയ അടിത്തറ ശക്തമാക്കണമെന്നും തിരുത്തൽ നടപടികൾ‌ വേണമെന്നും കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു.

കേന്ദ്ര കമ്മിറ്റി യോഗത്തിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് വിമർശനം ഉയർന്നു. ബംഗാളിലെ കോൺഗ്രസ് സഖ്യത്തിന്റെ പേരിലാണ് വിമർശനം.കേരളത്തിലെ തിരിച്ചടി ദേശീയതലത്തിൽ ആഘാതം ഉണ്ടാക്കിയെന്നും, അടിത്തട്ടിലുള്ള തിരുത്തൽ നടപടികൾ ആവശ്യമാണെന്നും കേന്ദ്ര കമ്മിറ്റിയിൽ ആവശ്യമുയർന്നു.

വർഷങ്ങൾക്ക് ശേഷവും, ബംഗാളിലെ കോണ്ഗ്രസ് സഖ്യത്തിന്റെ കാര്യത്തിൽ പാർട്ടി കേന്ദ്ര നേതൃത്വത്തിലെ അഭിപ്രായ ഭിന്നത തുടരുകയാണ്. ബംഗാളിൽ കോൺഗ്രസുമായുള്ള കൂട്ട് കെട്ട് പാർട്ടിക്ക് യാതൊരു ഗുണവും ചെയ്തിട്ടില്ലെന്നും, ഒറ്റക്ക് മത്സരിച്ചിരുന്നു എങ്കിൽ സംഘടനാ പരമായി ഗുണം ചെയ്തേനെ എന്നുമാണ് കേന്ദ്ര കമ്മറ്റിയിൽ ഉയർന്ന വിമർശനം. കോൺഗ്രസുമായി സഖ്യമുണ്ടായിട്ടും ന്യൂനപക്ഷ വോട്ടുകൾ വിധി നിർണയിക്കുന്ന മൂർഷിദബാദിൽ സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ സലിം പരാജയപ്പെട്ട കാര്യം എടുത്തു പറഞ്ഞാണ് ജനറൽ സെക്രട്ടറി ക്ക് നേരെ വിമർശനം ഉണ്ടായത്.

Exit mobile version