Sunday, November 24, 2024
HomeNewsKeralaകേരളത്തിൽ യുഡിഎഫിന് മുൻതൂക്കം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ; ബി.ജെ.പി ഒരു സീറ്റു മുതല്‍ മൂന്ന് സീറ്റ്...

കേരളത്തിൽ യുഡിഎഫിന് മുൻതൂക്കം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ; ബി.ജെ.പി ഒരു സീറ്റു മുതല്‍ മൂന്ന് സീറ്റ് നേടും, എൽ.ഡി.എഫിന് തിരിച്ചടി

ഇന്ത്യ ടിവി – സിഎന്‍എക്‌സ് സര്‍വ്വേ എക്‌സിറ്റ് പോള്‍ ഫല പ്രകാരവും കേരളത്തില്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനാണ് മേല്‍കൈ. യുഡിഎഫിന് 13 മുതല്‍ 15 സീറ്റ് കിട്ടുമെന്നാണ് പ്രവചനം. എല്‍ഡിഎഫ് മൂന്ന് മുതല്‍ അഞ്ച് സീറ്റ് വരെ നേടും. എന്‍ഡിഎ ഒരു സീറ്റു മുതല്‍ മൂന്ന് സീറ്റ് നേടുമെന്നും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു.

ഇന്ത്യ ടുഡേ – ആക്‌സിസ് മൈ ഇന്ത്യ സര്‍വ്വേ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നതും കേരളത്തില്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് മേല്‍കൈയെന്നാണ്. യുഡിഎഫിന് 17 മുതല്‍ 18 വരെ സീറ്റുകള്‍ കിട്ടുമെന്നാണ് പ്രവചനം. എല്‍ഡിഎഫിന് 0 -1. എന്‍ഡിഎ രണ്ട് സീറ്റു മുതല്‍ മൂന്ന് സീറ്റ് നേടുമെന്നും എക്‌സിറ്റ് പോള്‍ പറയുന്നു.

എബിപി ന്യൂസ് -സീ വോട്ടര്‍ സര്‍വ്വേ: യുഡിഎഫിന് 17 മുതല്‍ 19 സീറ്റ്, എല്‍ഡിഎഫിന് സീറ്റൊന്നും കിട്ടില്ലെന്നും പ്രവചിക്കുന്നു. ബിജെപി ഒരു സീറ്റു മുതല്‍ മൂന്ന് സീറ്റ് നേടുമെന്നും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments