Saturday, November 23, 2024
HomeNewsKeralaകേരളത്തിൽ 21 പേർക്ക് കൂടി കൊറോണ, ആകെ 286 പേർ

കേരളത്തിൽ 21 പേർക്ക് കൂടി കൊറോണ, ആകെ 286 പേർ

സംസ്ഥാനത്ത് ഇന്ന് 21 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. എട്ട് പേര്‍ കാസര്‍കോട്, അഞ്ച് പേര്‍ ഇടുക്കി, രണ്ട് പേര്‍ കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്ന് ഓരോരുത്തര്‍ എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. ഇതുവരെ 286 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും ഇപ്പോള്‍ 256 പേര്‍ ചികിത്സയില്‍ കഴിയുന്നുവെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സംസ്ഥാനത്ത് 1,65,934 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇവരില്‍ 1,65,291 പേര്‍ വീടുകളിലും 643 പേര്‍ ആശുപത്രികളിലുമാണ്. 145 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 8,456 സാമ്പിള്‍ പരിശോധിച്ചതില്‍ 7,622 എണ്ണം നഗറ്റീവ് ആണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇന്ന് പോസിറ്റീവായത് ഉള്‍പ്പെടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരില്‍ 200 വേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 76 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നത്. 7 പേര്‍ വിദേശ പൗരന്മാരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ച രണ്ട് പേര്‍ നിസാമുദ്ദീനില്‍ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയവരാണ്. ഒരാള്‍ ഗുജറാത്തില്‍ നിന്നാണ് വന്നത്. ഇതുവരെ 28 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ ഓരോരുത്തരുടെ റിസല്‍ട്ട് നെഗറ്റീവായെന്നും രോഗം മാറിയവരില്‍ നാല് പേര്‍ വിദേശികളാണെന്നും മുഖ്യമന്ത്രി അറിയിച്ചു

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments