Saturday, November 23, 2024
HomeNewsKeralaകേരളത്തിൽ 720 പേർക്ക് കൂടി കോവിഡ്

കേരളത്തിൽ 720 പേർക്ക് കൂടി കോവിഡ്

സംസ്ഥാനത്ത് ഇന്ന് 720 പേര്‍ക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. 528 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.

തിരുവനന്തപുരം

സംസ്ഥാനത്ത്​ 720 പേര്‍ക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. ഇതില്‍ 528 പേര്‍ക്ക്​ സമ്ബര്‍ക്കത്തിലൂടെയാണ്​ രോഗം ബാധിച്ചത്​. 34 പേരുടെ ഉറവിടം വ്യക്​തമല്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. കോവിഡ്​ ബാധിച്ച്‌​ ഒരു മരണം സംസ്ഥാനത്ത്​ റിപ്പോര്‍ട്ട്​ ചെയ്​തു. ഇതില്‍ വിദേശത്ത്​ നിന്നും എത്തിയവര്‍ 82 പേരും മറ്റ്​ സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ 54 പേരുമാണ്​. രോഗം സ്ഥിരീകരിച്ചവരില്‍ 17 ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നതായും മുഖ്യമന്ത്രി വ്യക്​തമാക്കി.

തിരുവനന്തപുരം 151, കൊല്ലം 85, എറണാകുളം 80, മലപ്പുറം 61, കണ്ണൂര്‍ 57, പാലക്കാട്​ 46, ആലപ്പുഴ 46, കാസര്‍കോട്​ 40, പത്തനംതിട്ട 40, കോഴിക്കോട്​ 39, കോട്ടയം 39, തൃശൂര്‍ 19, വയനാട്​ 17 എന്നിങ്ങനെയാണ്​ കോവിഡ്​ രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്​.
സംസ്ഥാനത്ത്​ 352 ഹോട്ട്​സ്​പോട്ടുകളാണ്​ നിലവിലുള്ളത്​.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments