Saturday, November 23, 2024
HomeNewsKeralaകേരളത്തിൽ 97 പേർക്ക് കൂടി കോവിഡ്

കേരളത്തിൽ 97 പേർക്ക് കൂടി കോവിഡ്

തിരുവനന്തപുരം

സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 97 പേർക്ക്. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.89 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് ഒരാൾ കോവിഡ്-19 മൂലം മരണമടഞ്ഞു. കണ്ണൂരിൽ എക്സൈസ് വകുപ്പിലെ ഡ്രൈവർ കെ.പി. സുനിലാ(28)ണ് മരിച്ചത്. ഇന്ന് രോഗം ബാധിച്ചവരിൽ 65 പേർ വിദേശത്തുനിന്നു വന്നവരാണ്. 29 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്നവരാണ്. സമ്പർക്കം മൂലം മൂന്നുപേർക്കും രോഗം ബാധിച്ചു. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്നവരിൽ രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്: മഹാരാഷ്ട്ര-12, ഡൽഹി-7, തമിഴ്നാട്-5, ഹരിയാണ-2, ഗുജറാത്ത്-2, ഒഡീഷ-1. ഫലം നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം-9, കൊല്ലം-8, പത്തനംതിട്ട-3, ആലപ്പുഴ-10, കോട്ടയം-2, കണ്ണൂർ-4, എറണാകുളം-4, തൃശ്ശൂർ-22, പാലക്കാട്-11, മലപ്പുറം-2, കോഴിക്കോട്-1, വയനാട്-2, കാസർകോട്-11. കോവിഡ്-19 പരിശോധനാഫലം പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്: പാലക്കാട്-14, കൊല്ലം-13, കോട്ടയം-11, പത്തനംതിട്ട-11, ആലപ്പുഴ-9, എറണാകുളം-6, ഇടുക്കി-6, തൃശ്ശൂർ-6, തിരുവന്തപുരം-5, കോഴിക്കോട്-5, മലപ്പുറം-4, കണ്ണൂർ-4, കാസർകോട്-3. ഇന്ന് 4,817 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 2,794 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 1,358 പേർ നിലവിൽ ചികിത്സയിലുണ്ട്. സംസ്ഥാനത്ത് 1,26,839 പേരാണ് നിരീക്ഷണത്തിലുള്ളത്. ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നത് 1,967 പേരാണ്. ഇന്ന് 190 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 1,69,035 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 3,194 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്. ഇതുവരെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി മുൻഗണനാവിഭാഗത്തിൽപ്പെട്ട 35,032 സാമ്പിളുകൾ പരിശോധിച്ചതിൽ 33,386 സാമ്പിളുകൾ നെഗറ്റീവ് ആയിട്ടുണ്ട്. സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 108 ആയതായും മുഖ്യമന്ത്രി അറിയിച്ചു

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments