Pravasimalayaly

കേരളപ്പിറവിക്ക് മലയാളത്തില്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: കേരളപ്പിറവി ദിനത്തിൽ മലയാളത്തിലും ഇംഗ്ലീഷിലും ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹരിയാന, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ ജനങ്ങൾക്കും സംസ്ഥാനം പിറവികൊണ്ട ദിനത്തിൽ മോദി ആശംസകൾ നേർന്നു.

കേരളത്തിലെ എന്റെ എല്ലാ സഹോദരീ- സഹോദരന്മാർക്കും ഹൃദയം നിറഞ്ഞ കേരള പിറവി ദിനാശംസകൾ. രാജ്യത്തിനായി മികച്ച സംഭാവനകൾ നൽകിയിട്ടുള്ളവർ ആണ് കേരളീയർ. സംസ്ഥാനത്തെ ജനങ്ങൾക്കിടയിൽ ആഹ്ലാദവും അഭിവൃദ്ധിയും കളിയാടട്ടെ- മോദി ട്വിറ്ററിൽ കുറിച്ചു.

കേരളത്തിനു പുറമേ കർണാടകയിലെ ജനങ്ങൾക്കും പ്രാദേശിക ഭാഷക്ക് പുറമേ ഇംഗ്ലീഷിലും ആശംസ നേർന്നിട്ടുണ്ട്. മറ്റിടങ്ങളിൽ അതാതിടങ്ങളിലെ പ്രാദേശിക ഭാഷയിലാണ് ആശംസ.

Exit mobile version