കേരളവും ഇന്ത്യയും കണ്ട ഇതിഹാസ താരം കാസർഗോടിന്റെ പൊന്നോമന പുത്രൻ നൂറ്റാണ്ടിന്റെ താരം രാമൻ കർത്തയോട് പ്രവാസി മലയാളിയുടെ അഭിനന്ദനങ്ങൾ

കേരളത്തിന്റെ കബഡി കോർട്ടിനെ ത്രസിപ്പിക്കുന്ന റൈഡ് കൊണ്ടും ക്യാച്ചുകൊണ്ടും സമ്പന്നമാക്കിയ കേരളത്തിന്റെയും ഇന്ത്യയുടെയും കബഡിയുടെ രാജകുമാരനാണ് രാമ കറന്തക്കാട് എന്ന റാംജി. വീരകേസരി നെല്ലിക്കുന്ന് ടീമിന് വേണ്ടിയാണ് രാമ തന്റെ 15 ആം വയസിൽ കോർട്ടിൽ ഇറങ്ങുന്നത്. കബഡി കോർട്ടിലെ ഇതിഹാസം സുധീറണ്ണന്റെ അനുഗ്രഹാശിസുകളോടെ ആയിരുന്നു അരങ്ങേറ്റം. കളിക്കളത്തിലെ അത്ഭുതമായി വളർന്ന വന്ന രാമയ്‌ക്ക് വീര ഹനുമാൻ ക്ലബ് അധികൃതർ ജോലി വാഗ്ദാനം നൽകിയതോടെയാണ് ക്ലബിന്റെ മുഖമായി പിന്നീട് കേരളത്തിന്റെയും ഇന്ത്യയുടെയും അഭിമാനമായ രാമ കളിക്കളത്തിൽ നിറഞ്ഞത്. രാമന്റെ നേതൃത്വത്തിൽ ഇറങ്ങിയ വീര ഹനുമാൻ ടീം എത്തുന്ന ടൂർണമെന്റുകൾ ഉത്സവങ്ങളായി മാറി. കളിയിലെ തീക്ഷണതയും അഴകും തീവ്രതയും ആരാധകരുടെ ഇഷ്ട ടീമായി വീര ഹനുമാൻ മാറി.

സുധീറണ്ണൻ, കബഡി മന്നൻ ജബ്ബാർ, ബാഡൂർ റസാഖ്, അമ്മി, ശിവരാജ് ഷേണായ് എന്നിങ്ങനെയുള്ള പ്രമുഖ താരങ്ങളാണ് റാംജിയോടൊപ്പം കളിച്ചിരുന്നത്. വീര ഹനുമാന് പുറമെ ശിവജി തെക്കോട്ടിന് വേണ്ടിയും രാമ കളത്തിലിറങ്ങി. ശിവജിയിലെ സൂപ്പർ താരങ്ങളായ നാഗേഷും അനുജൻ ശരത്തും വീര ഹനുമാന് വേണ്ടിയും കളിച്ചു. ആ കാലത്ത് എതിരാളികളുടെ പേടി സ്വപ്നമായി വീര ഹനുമാൻ ടീം മാറി. എച്ച് എൽ ബാംഗ്ലൂർ എന്ന വമ്പൻ ടീമിനെ കുമ്പളയിൽ വെച്ച് നടന്ന ടൂർണ്ണമെന്റിൽ മുട്ടുകുത്തിച്ച ചരിത്രം വീര ഹനുമാന് ഉണ്ട്. കബഡിയിൽ ജില്ലയ്ക്ക് വേണ്ടിയും സംസ്‌ഥാനത്തിന് വേണ്ടിയും ജേഴ്‌സി അണിഞ്ഞ രാമ ബോഡിe ബിൽഡിങ്ലും തിളങ്ങി. കബഡി സംസ്‌ഥാന ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ വർഷങ്ങളിൽ കിരീടം കൂടിയിരുന്ന ആലപ്പുഴ ടീമിനെ അച്ചാംതുരുത്തിൽ വെച്ച് നടന്ന സംസ്‌ഥാന ചാമ്പ്യൻഷിപ്പിൽ തൂത്തുവാരിയ ടീമിൽ രാമ അംഗം ആയിരുന്നു. ജൂനിയർ നാഷണൽ ടീമിൽ കളിയ്ക്കുവാൻ അവസരം ലഭിച്ചുവെങ്കിലും കളിയ്ക്കുവാൻ കഴിഞ്ഞില്ല.
കളിക്കളത്തിൽ നിന്ന് ഒഴിഞ്ഞുവെങ്കിലും പഴയ വീര ഹനുമാൻ ടീമിനെ വാർത്തെടുക്കുവാനുള്ള പരിശ്രമം രാമ നടത്തി. കേരളത്തിന്റെ കബഡി ചരിത്രം രചിക്കുമ്പോൾ ഈ ഇതിഹാസ താരത്തിന്റെ പേര് തങ്കലിപിയിൽ എഴുതി ചേർക്കും. ഈ പ്രതിഭാധനനായ കളിക്കാരന് പ്രവാസി മലയാളി ടീമിന്റെ അഭിവാദ്യങ്ങൾ