Pravasimalayaly

കേരളവർമ്മ കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് റദ്ദാക്കണം; ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: കേരളവർമ്മ കോളജിലെ യൂണിയൻ ചെയർമാൻ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്. കെഎസ് യു  ചെയർമാൻ സ്ഥാനാർത്ഥി ശ്രീക്കുട്ടൻ നൽകിയ ഹർജിയിലാണ് വിധി പറയുക. 

തെരഞ്ഞെടുപ്പിന്‍റെ യഥാർഥ ടാബുലേഷൻ രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. ഇത് പരിശോധിച്ച ശേഷം ആയിരിക്കും വിധി പ്രസ്താവം.

രേഖകൾ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടെങ്കിലും തിരഞ്ഞെടുപ്പിന്റെ ഒറിജിനൽ ടാബുലേഷൻ ഷീറ്റ് സബ് ട്രഷറിയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരിക്കുകയാണെന്നാണ് റിട്ടേണിങ് ഓഫീസർ അറിയിച്ചത്. കോളജിന്റെ ഭാഗത്തുനിന്ന് രേഖകളുടെ പകർപ്പ് മാത്രമായിരുന്നു ഹാജരാക്കിയത്. തുടർന്ന് എല്ലാ രേഖകളും വെള്ളിയാഴ്ചതന്നെ ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചു. 

തന്റെ വിജയം അട്ടിമറിച്ചെന്നും മാനദണ്ഡങ്ങൾ ലംഘിച്ചാണ് റീ കൗണ്ടിംഗ് നടത്തിയതെന്നും ശ്രീക്കുട്ടൻ ഹർജിയിൽ പറയുന്നു. റീ കൗണ്ടിംഗ് സമയത്ത് വൈദ്യുതി ബോധപൂർവ്വം തടസ്സപ്പെടുത്തിയെന്നും അട്ടിമറിയുണ്ടായെന്നും ഹ‍ർജിയിൽ കെഎസ് യു സ്ഥാനാർത്ഥി ആരോപിക്കുന്നു. തെരഞ്ഞെടുപ്പിനെ കുറിച്ച് പരാതി ഉണ്ടെങ്കിൽ കോടതിയെ അല്ല, വൈസ് ചാൻസിലറെയാണ് സമീപിക്കേണ്ടതെന്നാണ് സർവകലാശാല നിലപാടെടുത്തു.

Exit mobile version