Sunday, October 6, 2024
HomeNewsKeralaകേരളാ കോണ്‍ഗ്രസ് പിളര്‍ന്നു; ജോസ് കെ. മാണിയെ ചെയര്‍മാനാക്കി ജോസ് പക്ഷം

കേരളാ കോണ്‍ഗ്രസ് പിളര്‍ന്നു; ജോസ് കെ. മാണിയെ ചെയര്‍മാനാക്കി ജോസ് പക്ഷം


കോട്ടയം: ഏറെ വടംവലിക്കൊടുവില്‍ കേരളാ കോണ്‍ഗ്രസ് -എം പിളര്‍ന്നു. ചെയര്‍മാന്‍ പദവിയെച്ചൊല്ലി ആഴ്ച്ചകളായി നിലനിന്ന വാക്‌പോരാണ് ഇന്നലെ പിളര്‍പ്പിലേക്ക് കലാശിച്ചത്. പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ ജോസഫിനെതിരേ നിലപാടുമായി രംഗത്തെത്തിയ ജോസ് കെ മാണി പക്ഷം ഇന്നലെ സംസ്ഥാന സമിതി യോഗം വിളിച്ച് ജോസ് കെ മാണിയെ പാര്‍ട്ടി ചെയര്‍മാനായി പ്രഖ്യാപിച്ചു. ഇതോടെയാണ് വീണ്ടും കേരളാ കോണ്‍ഗ്രസിന്റെ പിളര്‍പ്പ് സംജാതമായത്. എന്നാല്‍ ജോസ് കെ.മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തത് നിയമപരമല്ലെന്ന നിലപാട് പി.ജെ ജോസഫ് തൊടുപുഴയില്‍ വ്യക്തമാക്കി. കോട്ടയത്ത് മുന്‍കൂട്ടി അറിയിക്കാതെ വിളിച്ചത് ഒരു ആള്‍ക്കൂട്ടം മാത്രമാമെന്നും ഇത് സംസ്ഥാന സമിതിയല്ലെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ നിന്നുമുള്ള സി.എഫ് തോമസ് ജോസ് പക്ഷം വിളിച്ച യോഗത്തില്‍ പങ്കെടുത്തില്ല. നിയമസഭയില്‍ ഇരുവിഭാഗവും എന്തു നിലപാട് സ്വീകരിക്കുമെന്നു കാത്തിരുന്നു കാണാം.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments