Monday, October 7, 2024
HomeNewsKeralaകേരള ബജറ്റ് 2023; ഒറ്റനോട്ടത്തില്‍

കേരള ബജറ്റ് 2023; ഒറ്റനോട്ടത്തില്‍

  • കാര്യക്ഷമത കൂട്ടാൻ മൂന്നിന പരിപാടി. സർക്കാർ ഏജൻസികൾ തമ്മിൽ ആരോഗ്യകരമായ മത്സരം വരും. 
  • വിജ്ഞാന സമൂഹത്തിനായി പ്രത്യേക പരിഗണന. യുവതലമുറയെ കേരളത്തിൽ നിലനിർത്താൻ നടപടികൾ ത്വരിതപ്പെടുത്തണം. 
  • മേക്കിങ് കേരളയ്ക്കായി 100 കോടി രൂപ.
  • ഗ്രഫീൻ സെന്റർ ഈ വർഷം പ്രവർത്തനം ആരംഭിക്കും. സെന്ററിന്റെ പ്രവർത്തനത്തിനായി 10 കോടി വകയിരുത്തി. 
  • കേരളത്തെ ഒരു പ്രതീക്ഷയ്ക്കും വകയില്ലാത്ത  നാടായി ചിലർ ചിത്രീകരിക്കുന്നുവെന്ന് ധനമന്ത്രി. 
  • യുവതലമുറയെ കേരളത്തിൽ നിലനിർത്താൻ നടപടികൾ ത്വരിതപ്പെടുത്തണം.
  • കേരളത്തിന്റെ വായ്പാ നയത്തിൽ മാറ്റമില്ല.
  • ധനഞെരുക്കം ഈ വർഷം പ്രതീക്ഷിക്കുന്നു. കേന്ദ്രസഹായം കുറഞ്ഞു.
  • വിപണി ഇടപെടലിനായി 2000 കോടി രൂപ.
  • കാര്യക്ഷമത കൂട്ടാൻ മൂന്നിന പരിപാടി. സർക്കാർ ഏജൻസികൾ തമ്മിൽ ആരോഗ്യകരമായ മത്സരം വരും.
  • തലസ്ഥാനത്തെ റിങ് റോഡ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാൻ 1000 കോടി.
  • ഗ്രീൻ ഹൈഡ്രജൻ ഹബ്ബിന് 20 കോടി.
  • സ്വകാര്യ മൂലധനം ഉപയോഗിക്കുന്ന വ്യവസായ പാർക്കുകൾ ഉടൻ ആരംഭിക്കും.
  • രാജ്യാന്തര വ്യാപാര മേള ആരംഭിക്കും. സ്ഥിരം വേദി തിരുവനന്തപുരം. 15 കോടി രൂപ അനുവദിച്ചു.
  • വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വർക്ക് ഫ്രം ഹോളിഡേ ഹോമിനായി 10 കോടി രൂപ.
  • ഇടുക്കി, വയനാട് മെഡിക്കൽ കോളജുകളിലും താലൂക്ക് ആശുപത്രികളിലും നഴ്‌സിങ് കോളജുകൾ സ്ഥാപിക്കും. 20 കോടി ഇതിനായി ആദ്യഘട്ടത്തിൽ അനുവദിച്ചു. 
  • ടെക്‌നോപാർക്കിലെ 10,000 ചതുരശ്രയടി സ്ഥല്ത്ത് മേയിൽ ഡിജിറ്റൽ സയൻസ് പാർക്ക്. ബയോസയൻസസ് പാർക്കിന് 15 കോടി
  • വിമാനയാത്രാ നിരക്ക് കുറയ്ക്കാൻ 15 കോടിരൂപയുടെ കോർപസ് ഫണ്ട്.
  • ടൂറിസം ഇടനാഴി വികസനത്തിനായി 50 കോടി.
  • കാർഷിക കർമ സേനയ്ക്ക് എട്ടു കോടി
  • സ്മാർട്ട് കൃഷി ഭവനുകൾക്ക് 10 കോടി
  • നെൽ കൃഷിക്ക് 95.1 കോടി.
  • പച്ചക്കറിക്ക് 93.45 കോടി
  • നാളികേരത്തിന് 69.95 കോടി.
  • നാളികേരത്തിന്റെ താങ്ങുവില 2 രൂപ കൂട്ടി 34 രൂപയാക്കി.
  • മത്സ്യമേഖലയ്ക്ക് 321 കോടി വകയിരുത്തി.
  • കടലിൽ നിന്ന് പ്ലാസ്റ്റിക് നീക്കാൻ 5.5 കോടി രൂപ വകയിരുത്തി.
  • റബർ സബ്‌സിഡിക്ക് 600 കോടി.
  • തീരദേശവികസനത്തിന് 110 കോടി
  • തീരസംരക്ഷണത്തിന് 10 കോടി
  • ഫിഷറീസ് ഇന്നവേഷൻ കൗൺസിൽ രൂപീകരിക്കാൻ 1 കോടി
  • മൽസ്യത്തൊഴിലാളികൾക്ക് പഞ്ഞ മാസ പദ്ധതിക്ക് 27 കോടി രൂപ വകയിരുത്തി.
  • ജലപാത വികസനത്തിന് 300 കോടി രൂപ വകയിരുത്തി.
  • ശബരിമല മാസ്റ്റർ പ്ലാനിനായി 30 കോടി രൂപ. എരുമേലി മാസ്റ്റർ പ്ലാനിനായി 10 കോടി രൂപ അധികമായി വകയിരുത്തി.
  • വയനാട് കാസർകോട് പാക്കേജുകൾക്ക് 75 കോടി വീതം.
  • ലൈഫ്മിഷൻ 1436 കോടി രൂപ.
  • കുടുംബശ്രീക്ക് 260 കോടി രൂപ.
  • ജലസേചനത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനും 54.45 കോടി.
  • കാരാപ്പുഴ പദ്ധതിക്കുളള തുക 20 കോടിയായി ഉയർത്തി.
  • ഡാം പുനരുദ്ധാരണത്തിന് 58 കോടി.
  • കുട്ടനാട്ടിലെ പ്രളയനിവാരണത്തിന് 5 കോടി രൂപ.
  • വിവിധ സൗരോർജ പദ്ധതികൾക്ക് 10 കോടി.
  • ഊർജമേഖലയ്ക്ക് 1158 കോടി.
  • അനെർട്ടിനായി 49 കോടി വകയിരുത്തി.
  • വ്യവസായ മേഖലയ്ക്ക് 1259 കോടി.
  • കശുവണ്ടി മേഖലയ്ക്ക് 58 കോടി.
  • വ്യവസായ വികസന കോർപ്പറേഷന് 122 കോടി.
  • കൊച്ചി-പാലക്കാട്‌ബെംഗളൂരു ഇടനാഴിക്കായി സ്‌പെഷൽ പർപ്പസ് വെഹിക്കിൾ രൂപീകരിക്കും. പദ്ധതിക്കായി 200 കോടി.
  • കിൻഫ്രയ്ക്ക് 333 കോടി.
  • അയ്യൻകാളി തൊഴിലുറപ്പ് പദ്ധതി 150 കോടി.
  • സ്വകാര്യ വ്യവസായ പാർക്ക് പ്രോത്സാഹിപ്പിക്കുന്നതിനായി 10 കോടി.
  • വിവരസാങ്കേതിക വിദ്യാ മേഖലയ്ക്ക് 559 കോടി വകയിരുത്തി.
  • ഡിജിറ്റൽ സർവകലാശാലയ്ക്ക് 46 കോടി.
  • വിഴിഞ്ഞം റിങ് റോഡ് വ്യവസായ ഇടനാഴിയാക്കും. ഇതിനായി കിഫ്ബി വഴി 1000 കോടി രൂപ അനുവദിച്ചു.
  • ശുചിത്വ മിഷന് 25 കോടി.
  • കോട്ടയത്തെ പ്രധാന ബസ് സ്റ്റേഷൻ വികസിപ്പിക്കാൻ പ്രീഫാബ് സംവിധാനം നടപ്പാക്കിയത് ചെലവു കുറച്ചത് മുൻനിർത്തി കൂടുതൽ ബസ് സ്റ്റേഷനുകൾ ഈ രീതിയിൽ വികസിപ്പിക്കും. 
  • റെയിൽവേ സുരക്ഷയ്ക്ക് 12.1 കോടി രൂപ.
  • ടൂറിസം പ്രചാരണത്തിനായി 81 കോടി രൂപ. ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 135 കോടി.
  • ശബരിമല വിമാനത്താവള പദ്ധതിക്ക് 2 കോടി രൂപ.
  • ദേശീയപാത ഉൾപ്പെടെയുള്ള റോഡുകൾക്കും പാലങ്ങൾക്കും 1144 കോടി. ജില്ലാ റോഡുകൾക്ക് 288 കോടി.
  • വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് 50 കോടി. ആർസിസിക്ക് 81 കോടി വകയിരുത്തി. മലബാർ കാൻസർ സെന്ററിന് 28 കോടി. കൊച്ചി കാൻസർ സെന്ററിന് 14 കോടി.
  • വിദ്യാഭ്യാസ മേഖലയ്ക്ക് 1773 കോടി. സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 95 കോടി. സൗജന്യ യൂണിഫോമിന് 140 കോടി. ഉച്ചഭക്ഷണത്തിന് 344 കോടി. 
  • എകെജി മ്യൂസിയത്തിന് ആറു കോടി രൂപ.
  • ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കും സാങ്കേതിക വിദ്യാഭ്യാസത്തിനും 816 കോടി. സർക്കാർ കോളജുകൾക്ക് 98 കോടി. ഗസ്റ്റ് ലക്ച്ചർമാരുടെ പ്രതിഫലം വർധിപ്പിക്കും.
  • കൊല്ലം പീരങ്കി മൈതാനത്ത് കല്ലുമാല സ്‌ക്വയർ സ്ഥാപിക്കും.
  • ലളിതകലാ അക്കാദമിക്കു കീഴിലെ ഫെലോഷിപ്പുകൾ വർധിപ്പിക്കും.
  • പകർച്ചവ്യാധി നിയന്ത്രണത്തിന് 11 കോടി.
  • പുതിയ നഴ്‌സിങ് കോളജുകൾക്കായി 20 കോടി.
  • ആരോഗ്യമേഖലയ്ക്ക് 2828.33 കോടി
  • കേരളത്തെ ആരോഗ്യപരിചരണ തലസ്ഥാനമാക്കും. ഈ പ്രവർത്തനങ്ങൾക്ക് 30 കോടി.
  • കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങൾ നേരിടാൻ 5 കോടി രൂപ.
  • തലശേരി ജനറൽ ആശുപത്രി മാറ്റിസ്ഥാപിക്കാൻ 10 കോടി.
  • പേവിഷ വാക്‌സിൻ വികസിപ്പിക്കാൻ 5 കോടി.
  • ലൈഫ് സപ്പോർട്ട് ആംബുലൻസുകൾക്ക് 75 കോടി.
  • ഹോമിയോ മെഡിക്കൽ വിദ്യാഭ്യാസത്തിന് 8.09 കോടി
  • കാരുണ്യ പദ്ധതിക്ക് ബജറ്റ് വിഹിതം 574.5 കോടി.
  • പട്ടികജാതി വികസന പദ്ധതികൾക്ക് 2979 കോടി
  • പട്ടികവർഗ വികസന പദ്ധതികൾക്ക് 859.5 കോടി.
  • അംബേദ്കർ ഗ്രാമ വികസന പദ്ധതിക്ക് 60 കോടി.
  • പട്ടികജാതി വിഭാഗങ്ങളുടെ നൈപുണ്യ വികസനത്തിന് 50 കോടി.
  • നഗരവികസനത്തിന് 1055 കോടി. ശുചിത്വകേരളം പദ്ധതിക്ക് 22 കോടി.
  • ഭക്ഷ്യസുരക്ഷയ്ക്ക് 7 കോടി.
  • കുട്ടികളുടെ പ്രമേഹരോഗ പ്രതിരോധത്തിനുള്ള ‘മിഠായി’ പദ്ധതിക്ക്  3.8 കോടി രൂപ വകയിരുത്തി.
  • സർക്കാർ തിയറ്ററുകളുടെ നവീകരണത്തിന് 17 കോടി.
  • കെ-ഡിസ്‌ക്കിന് 100 കോടി.
  • കാപ്പാട് മ്യൂസിയം സ്ഥാപിക്കാൻ 10 കോടി.
  • രാജ്യാന്തര വ്യാപാര മേള തുടങ്ങും. സ്ഥിരം വേദി തിരുവനന്തപുരം. ഇതിനായി 15 കോടി.
  • മൃഗശാല നവീകരണത്തിന് 8 കോടി രൂപ. 
  • പ്രവാസി പുനരധിവാസത്തിന് 25 കോടി. മടങ്ങിവരുന്ന പ്രവാസികൾക്ക് തൊഴിൽ ഉറപ്പാക്കാൻ നോർക്ക തൊഴിൽ പദ്ധതിക്ക് 5 കോടി. നോർക്ക ശുഭയാത്രാ പദ്ധതിക്ക് 2 കോടി. 
  • ട്രാൻസ്ജെൻഡർ ക്ഷേമത്തിന് 5.02 കോടി.
  • സർക്കാർ ഓഫിസുകൾ ഭിന്നശേഷി സൗഹൃദമാക്കാൻ 9 കോടി.
  • നിർഭയ പദ്ധതിക്ക് 10 കോടി.
  • മെൻസ്ട്രൽ കപ്പ് ഉപയോഗത്തിനുള്ള ബോധവത്കരണ പദ്ധതിക്ക് 10 കോടി.
  • വിമാനനിരക്ക് നിയന്ത്രിക്കാൻ കോർപ്പസ് ഫണ്ടിന് 15 കോടി.
  • തോട്ടം തൊഴിലാളി ലയങ്ങളുടെ വികസനത്തിന് 10 കോടി രൂപ.
  • ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന് ഗവേഷണ പ്രവർത്തനത്തിന് 1 കോടി.
  • റീബിൽഡ് കേരളയ്ക്ക് 904.83 കോടി രൂപ.
  • തൃശൂർ പൂരം ഉൾപ്പെടെ പൈതൃക ഉത്സവങ്ങൾക്കും പ്രാദേശിക സാംസ്‌കാരിക പദ്ധതികൾക്കും 8 കോടി.
  • കെട്ടിട നികുതി പരിഷ്‌കരിച്ചു. ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾക്ക് പ്രത്യേക നികുതി വരും.
  • വാഹന നികുതി കൂട്ടി. രണ്ടു ലക്ഷം രൂപ വരെയുളള മോട്ടർസൈക്കിളുകൾക്ക് 2 ശതമാനം അധികനികുതി.
  • വൈദ്യുതി തീരുവ കൂട്ടി. ഒരു വ്യക്തിയുടെ കീഴിൽ ഒന്നിലധികം വീടുകളുണ്ടെങ്കിൽ പ്രത്യേക നികുതി വരും.
  • വാഹന സെസിൽ വർധന. അഞ്ചു ലക്ഷം രൂപ വരെയുളള കാറുകൾക്ക് 1 ശതമാനം കൂട്ടും. അഞ്ചു ലക്ഷം മുതൽ 15 ലക്ഷം രൂപ വരെയുളള കാറുകൾക്ക് 2 ശതമാനം കൂട്ടും. 15 ലക്ഷത്തിനു മേൽ ഒരു ശതമാനം കൂട്ടും.
  • ഭൂമിയുടെ ന്യായവില 20 ശതമാനം കൂട്ടി. ഭൂമിയുടെ ന്യായവില അടിസ്ഥാനമാക്കി പാട്ട വാടക വരും.
  • കോർട്ട് ഫീ സ്റ്റാംപ് നിരക്കു കൂട്ടി.
  •  മദ്യവില ഉയരും. മദ്യത്തിന് സാമൂഹിക സുരക്ഷ സെസ് ഏർപ്പെടുത്തി.
  • പുതുതായി റജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളുടെ ഒറ്റത്തവണ സെസിലെ മാറ്റം: ഇരുചക്രവാഹനം 50രൂപ 100 ആക്കി.
    ലൈറ്റ് മോട്ടർ വാഹനം-100 രൂപ 200 ആക്കി.
    മീഡിയം മോട്ടർ വാഹനങ്ങൾ-150രൂപ 300 രൂപയാക്കി.
    ഹെവി മോട്ടർ വാഹനം- 250 രൂപ 500 രൂപയാക്കി.
  • പുതിയ മോട്ടർ കാറുകളുടെയും സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്ന പ്രൈവറ്റ് വാഹനങ്ങളുടെയും നിരക്കിലെ മാറ്റം 5 ലക്ഷംവരെ വില-1 ശതമാനം വർധന.
    5-15 ലക്ഷംവരെ- 2 ശതമാനം വർധന.
    15-20ലക്ഷം-1 ശതമാനം വർധന.
    20-30ലക്ഷം-1 ശതമാനം വർധന.
    30 ലക്ഷത്തിനു മുകളിൽ-1ശതമാനം വർധന.
    340 കോടി അധികവരുമാനം പ്രതീക്ഷിക്കുന്നു.
  • കോൺട്രാക്റ്റ് ക്യാരേജ് സ്റ്റേറ്റ് ക്യാരേജ് വാഹനങ്ങളുടെ നികുതിയിൽ 10 ശതമാനം കുറവ് വരുത്തി.
  • സഭയിൽ പ്രതിപക്ഷ ബഹളത്തിനിടെ ധനമന്ത്രി ബജറ്റ് അവതരണം അവസാനിപ്പിച്ചു.
     
RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments