Pravasimalayaly

കേളി കലാരത്‌ന കിരീടം ജാനറ്റ് ചെത്തിപ്പുഴയുടെ കരങ്ങളില്‍

സൂറിച്ച്: സ്വസ്റ്റര്‍ലന്‍ഡില്‍ നിന്നുള്ള ജാനറ്റ് ചെത്തിപ്പുഴ കേളി കലാരത്നകിരീടം സ്വന്തമാക്കി. സൂറിച്ചില്‍ മുന്നോറോളം മത്സരാര്‍ത്ഥികള്‍ അണിനിരന്ന കലാമേളയിലാണ് ജാനറ്റ് മിന്നും നേട്ടം സ്വ്ന്തമാക്കിയത്. മത്സരിച്ച ഇനങ്ങളിലെല്ലാം മിന്നും നേട്ടം സ്വന്തമാക്കിയാണ് ജാനറ്റ് കിരീടത്തില്‍ മുത്തമിട്ടത്. അരങ്ങില്‍ നൃത്തവിസ്മയം തീര്‍ത്തപ്പോള്‍ ആസ്വാദകര്‍ക്ക് അത് നവ്യാനുഭവമായിരുന്നു. താളലയങ്ങള്‍ക്കനുസൃതമായി ചടലുമായ നൃത്തച്ചുവടുകളാണ് ജാനറ്റ് സമ്മാനിച്ചത്. ഭരതനാട്യം, മോഹിനിയാട്ടം, നാടോടി നൃത്തം, സിനിമാറ്റിക് ഗ്രൂപ് ഡാന്‍സ് എന്നീ ഇനങ്ങളിലാണ് ജാനറ്റ് തിളക്കമാര്‍ന്ന നേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞവര്‍ഷവും ജാനറ്റിന്റെ കരങ്ങളിലായിരുന്നു കലാതിലകം . നീനു മാത്യുവാണ് ക്ലാസിക്കള്‍ ഇനങ്ങളിലെ ഗുരു. സിനിമാറ്റിക് ഡാന്‍സില്‍ കൊറിയോഗ്രാഫര്‍ റോസ് മേരിയാണ് പരിശീലക

Exit mobile version