NewsKeralaLatest News കൊച്ചിയില്‍ സ്കൂള്‍ വാന്‍ കുളത്തിലേക്ക് മറിഞ്ഞു; രണ്ട് കുട്ടികളും ആയയും മരിച്ചു By daynews - June 11, 2018 0 38 Facebook കൊച്ചി: മരടില്‍ സ്കൂള്‍ വാന്‍ കുളത്തിലേക്ക് മറിഞ്ഞ് മൂന്നു പേര് മരിച്ചു. വിദ്യാര്‍ഥികളായ വിദ്യാലക്ഷ്മി, ആദിത്യന്, സ്കൂളിലെ ആയ ലതാ ഉണ്ണി എന്നിവരാണ് മരിച്ചത്. കാട്ടിത്തറ റോഡിലെ ക്ഷേത്രക്കുളത്തിലേക്കാണ് വാന്‍ മറിഞ്ഞത്. കിഡ്സ് വേള്‍ഡ് ഡേ കെയറിന്റെ വാനാണ് അപകടത്തില്‍പെട്ടത്. വാഹനത്തിന്റെ ഡ്രൈവർ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. അതേസമയം, ഡ്രൈവര്‍ അനില്‍കുമാറിനെതിരെ മന:പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. Share this:Click to share on WhatsApp (Opens in new window)Click to share on Facebook (Opens in new window)Click to share on Twitter (Opens in new window)Click to share on Telegram (Opens in new window)Like this:Like Loading... Related