Sunday, November 24, 2024
HomeNewsKeralaകൊച്ചി കാര്‍ണിവല്‍; സുരക്ഷയ്ക്കായി 1000 പൊലീസുകാര്‍; 12 മണിക്ക് ശേഷം ജങ്കാര്‍ സര്‍വീസ്

കൊച്ചി കാര്‍ണിവല്‍; സുരക്ഷയ്ക്കായി 1000 പൊലീസുകാര്‍; 12 മണിക്ക് ശേഷം ജങ്കാര്‍ സര്‍വീസ്

കൊച്ചി: അപകടരഹിതമായ രീതിയില്‍ കാര്‍ണിവല്‍ നടത്തുകയാണ് പ്രധാനമെന്ന് കൊച്ചി മേയര്‍ കെ.അനില്‍കുമാര്‍. കാര്‍ണിവലിന്റെ ഭാഗമായി പ്രദേശത്ത് 1000 പൊലീസുകാരെ നിയോഗിക്കും. 100 സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും. ഇതിന് പുറമെ പത്ത് എസിപിമാരും 25 സിഐമാരെയും നിയോഗിക്കും.പുതുവത്സരമാഘോഷിക്കാന്‍ എത്തുന്ന ജനങ്ങളുടെ യാത്രാ സൗകര്യത്തിനും സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. രാത്രി 12 മണിക്ക് ശേഷം ജങ്കാര്‍ സര്‍വീസ് നടത്തും. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനായി 23 പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍ ഒരുക്കും. പ്രദേശവാസികള്‍ ഹോം സ്റ്റേയില്‍ താമസിക്കുന്നവര്‍ എന്നിവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് ആഘോഷത്തില്‍ പങ്കെടുക്കാം.അടിയന്തര ഘട്ടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ഉണ്ടാകേണ്ട അവസ്ഥ വന്നാല്‍ ഒരു വഴി പൂര്‍ണമായും ഒഴിച്ചിടുംയ പൊലീസിന് ഏതുവഴി വേണമെങ്കിലും ഗ്രൗണ്ടിലേക്ക് കടന്നുവരാനാകുന്ന തരത്തിലാണ് ക്രമീകരണം. പൊതുജനങ്ങള്‍ക്കായി ശുചിമുറി സംവിധാനവും ഉറപ്പ് വരുത്തും.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments