കൊച്ചുപെണ്‍കുട്ടികളുടെ കൂടെ ആടിപാടാന്‍ താനില്ല,ഞെട്ടിക്കുന്ന തീരുമാനങ്ങളുമായി രജനീകാന്ത്

0
33

കൊച്ചി:രജനീകാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതായി പ്രഖ്യാപിച്ചതിന് ശേഷം പുറത്തിറങ്ങാനിരിക്കുന്ന ആദ്യ ചിത്രമാണ് കാല. എന്നാല്‍ കാല ഒരു രാഷ്ട്രീയ ചിത്രമല്ലെന്നാണ് സ്‌റ്റൈല്‍ മന്നന്‍ പറയുന്നത്. കാലയില്‍ രാഷ്ട്രീയമുണ്ട് എന്നാല്‍ അതൊരു രാഷ്ട്രീയ സിനിമയല്ല. ചിത്രത്തിന്റെ വീഡിയോ ലോഞ്ചില്‍ അദ്ദേഹം പറഞ്ഞു.

പ്രായത്തിന് അനുയോജ്യമായ ചിത്രങ്ങള്‍ മാത്രമേ ചെയ്യുകയൊള്ളൂവെന്നും തന്റെ പകുതി മാത്രം പ്രായമുള്ള നടിമാര്‍ക്കൊപ്പം മരത്തിന് ചുറ്റും ഓടുന്നത് നിര്‍ത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചടിയാന്‍ ചിത്രത്തിന് ശേഷം ആര്‍ക്കൊപ്പമാണ് സിനിമ എടുക്കേണ്ടതെന്ന് മനസിലാക്കി. ബുദ്ധിമാന്മാര്‍ക്കൊപ്പമായിരിക്കും ഇനി സിനിമ എടുക്കുകയൊള്ളൂവെന്നും കൂടുതല്‍ സ്മാര്‍ട്ടായവര്‍ക്കൊപ്പം സിനിമയുണ്ടാവില്ലെന്നും തീരുമാനിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജലദൈര്‍ലഭ്യത്തെക്കുറിച്ച് പറയുന്ന ലിന്‍ഗയാണ് പിന്നീട് എടുത്തത്. ദക്ഷിണേന്ത്യയിലെ നദികളെയെല്ലാം കൂട്ടിച്ചേര്‍ക്കണമെന്നതാണ് തന്റെ ഒരേയൊരു സ്വപ്നം. അത് സംഭവിച്ചുകഴിഞ്ഞാല്‍ സമാധാനത്തോടെ തനിക്ക് മരിക്കാമെന്നും രജനീകാന്ത് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇത് വിചാരിച്ചപോലെ അത്ര എളുപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു.

അതിന് ശേഷമാണ് കബാലിയുമായി പാ രഞ്ജിത്ത് വരുന്നത്. അതിന് ശേഷം ധനുഷുമായി ചേര്‍ന്ന് ചിത്രമെടുക്കാന്‍ രജനീകാന്ത് തീരുമാനിച്ചു. വെട്രിമാരന്‍ ഒരു കഥയുമായി പറഞ്ഞെങ്കിലും എന്നാല്‍ തീവ്ര രാഷ്ട്രീയം പറയുന്ന ചിത്രമായിരുന്നു അത്. അത്തരത്തിലുള്ള ഒരു ചിത്രം ചെയ്യാന്‍ താല്‍പ്പര്യമുണ്ടായിരുന്നില്ല. അങ്ങനെയാണ് വീണ്ടും രഞ്ജിത്തിനെ സമീപിക്കുന്നത്. ധാരാവിയിലെ മനുഷ്യരുടെ കഥ ചെയ്യുന്നതിനെക്കുറിച്ച് രഞ്ജിത്തിനോട് പറഞ്ഞു. മുംബൈയില്‍ പോയ രഞ്ജിത്ത് മൂന്നു മാസത്തിന് ശേഷം തിരിച്ചുവരുന്നത് കാലയുമായിട്ടാണ്.’ രജനീകാന്ത് പറഞ്ഞു. കബാലി രഞ്ജിത്തിന്റെ ചിത്രമാണെങ്കില്‍ കാല തന്റേയും രഞ്ജിത്തിന്റേയും ചിത്രമാണെന്നാണ് രജനീകാന്ത് പറയുന്നത്.

Leave a Reply