കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായി കൊടിക്കുന്നില്‍ സുരേഷിനെയും പിടി തോമസിനെയും ടി സിദ്ധിഖിനെയും ഹൈക്കമാന്റ് നിയമിച്ചു. വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കെ വി തോമസിനെ ഒഴിവാക്കി. മറ്റ് കെപിസിസി ഭാരവാഹികളുടെ കാര്യത്തിലും ഉടന്‍ തീരുമാനമുണ്ടാകും. കൊടിക്കുന്നില്‍ സുരേഷ്, കെ സുധാകരന്‍, കെവി തോമസ് എന്നിവരായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ കമ്മിറ്റിയിലുണ്ടായിരുന്നത്. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് കെപിസിസിയെ നയിക്കാന്‍ കെ സുധാകരനെ ഹൈക്കമാന്‍ഡ് നിയമിച്ചത്. ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയില്‍ സംസ്ഥാന കോണ്‍ഗ്രസ് വിറങ്ങലിച്ച് നില്‍ക്കുമ്പോഴാണ് തീരുമാനം