ബൂളിവാര്‍ഡ് സെന്റ് പോള്‍സ് ദേവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടയും മാര്‍തോമാ സ്ലീഹായുടെയും തിരുനാള്‍ ആചരിച്ചു
നോട്ടിംഗ്ഹാം: കൊടിതോരണങ്ങളിലോ വസ്ത്രാലങ്കാരത്തിലോ അല്ല നാം ഓരോരുത്തരും തിരുനാള്‍ ആഘോഷിക്കേണ്ടതെന്നും നാം ആഘോഷിക്കേണ്ടത് വിശ്വാസത്തിന്റെ പൈതൃകമാണെന്നും .ഫാ ജോബിന്‍ കൊല്ലപ്പള്ളി.ബൂളിവാര്‍ഡ് സെന്റ് പോള്‍സ് ദേവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടയും മാര്‍തോമാ സ്ലീഹായുടെയും തിരുനാളിനോട് അനുബന്ധിച്ച് വചന സന്ദേശം നല്കുകയായിരുന്നു ഫാദര്‍ ബോബിന്‍. നാം ഓരോരുത്തരും കാണുന്ന സ്വപ്നങ്ങള്‍ക്ക് നിമിഷനേരം ദൈര്‍ഘ്യമേ ഉള്ളു. പല സ്വപ്നങ്ങള്‍ക്കും യാതാര്‍ഥ്യവുമായി യാതൊരു ബന്ധവും ഉണ്ടാവില്ല. അത് കണ്ട് കഴിഞ്ഞ് കണ്ണു തുറക്കുമ്പോള്‍ ശൂന്യം.. കര്‍ത്താവിലുള്ള വിശ്വാസമാണ് നമ്മളില്‍ ശൂന്യത ഇല്ലാതാകുന്നത്. വിശ്വാസത്തിന്റെ പൈതൃകമാണ് ആഘോഷിക്കേണ്ട്. അല്‍ഫോന്‍സാമ്മയ്ക്കും തോമാസ്ളീഹായ്ക്കും ദൈവാനുഗ്രഹത്തിന്റെ വിശ്വാസ പൈതൃകം ഉണ്്.ഇവര്‍ നമുക്ക് കൈമാറിയിട്ടുള്ള വിശ്വാസം നമ്മള്‍ എത്രമാത്രം ആഘോഷിക്കുന്നുവെന്നു ആലോചിക്കണം. ഹൃദയത്തിന്റെ ശൂന്യതയുടെ മുന്നിലാണ് തിരുനാള്‍ ആഘോഷിക്കേണ്ടത്. എല്ലാ്തിനും നമ്മള്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു. വിവാഹ വാര്‍ഷിക ആഘോഷങ്ങള്‍ സസംഘടിപ്പിക്കുമ്പോള്‍ വിവാഹത്തിന്റെ ഉടമ്പടിപോലും പാലിക്കുന്നുണ്ടോയെന്നു ചിന്തിച്ചിട്ടിലല്. നാം ഓരോരുത്തരും വിശ്വാസത്തിന്റെ കാര്യത്തില്‍ എത്തിച്ചേരേണ്ടിടത്ത് എത്തിച്ചേര്‍ന്നോ എന്നു നമ്മള്‍ ഓരോരുത്തരും ആലോചിക്കണം. സത്തയില്ലാത്ത ആഘോഷങ്ങളാണ് പലപ്പോഴും കാണുന്നത്.. വിശ്വാസ യാത്രയില്‍ നാം എവിടെ വരെ എത്തിച്ചേര്‍ന്നു എന്നു ആലോചിക്കണം. പൈതൃകമായി ലഭിച്ച വിശ്വാസം തലമുറയ്ക്ക് കൈമാറുന്നുണ്ടോ എന്നു ആലോചിക്കണം. വിശ്വാസത്തിന്റെതാവണം തിരുനാളുകള്‍. നമ്മുടെ ഹൃദയത്തിന്റെ ശൂന്യതയുടെ മുന്നിലാവണം തിരുനാള്‍ ആഘോഷിക്കേണ്ടത്. ആഘോഷങ്ങളാണ് പലപ്പോഴും എന്നാല്‍ സ്നേഹത്തിലും ബന്ധത്തിലും ഒരടിപോലും വളരാതെയാണ് ആഘോഷം. സത്തയില്ലാത്ത ആഘോഷങ്ങള്‍ക്ക് വിലയുമുണ്ടാവില്ല. വിശ്വാസ ജീവിതം ഒരു ആത്മീയ യാത്രയാണ് അതില്‍ എത്രമാത്രം മുന്നേറിയെന്നു ഓരോരുത്തരും ചിന്തിക്കണം. വിശ്വാസപ്രഖ്യാപനത്തിനായി ആഹ്വാനം ചെയ്താല്‍ വിശ്വാസ പ്രഖ്യാപന റാലിക്കായി ആയിരങ്ങള്‍ എത്തിച്ചേരും. വിശ്വാസ പ്രഖ്യാപനത്തിന്റെ തുടക്കം കുടുംബത്തില്‍ നിന്നുതന്നെയാവണം. എന്നാല്‍ സ്നേഹത്തിന്റെ ദാരിദ്ര്യം അനുഭവിക്കുന്ന കുടുംബങ്ങള്‍ ഏറെയാണ്. ഒരുമിച്ചിരുന്നു പ്രാര്‍ഥിയ്ക്കാന്‍ മനസില്ലാത്ത കുടുംബങ്ങള്‍. വിശ്വാസ ജീവിത യാത്രയില്‍ നാം എവിടെ എത്തിച്ചേര്‍ന്നു എന്ന് ആലോചിക്കണം. എന്റെ കുടുംബത്തില്‍ വിശ്വാസത്തിനു ദാരിദ്ര്യം ഉണ്ടോ എന്നു ഓരോരുത്തരും ആലോചിക്കണം. ഒരുമിച്ചുള്ള പ്രാര്‍ഥനയിലും കൂട്ടായ്മയിലുമാണ് ദൈവാനുഭവം ഉണ്ടാകുന്നത്. ഹൃദയങ്ങള്‍ തുറന്നു വേണം പ്രാര്‍ഥിക്കാന്‍. നമ്മുടെ സമൂഹത്തിലും കുടുംബത്തിലും ദൈവാനുഗ്രഹം ഉണ്ടാകുന്നില്ലെന്നല്ല, മറിച്ച് അതിനായി നമ്മുടെ ഹൃദയം തുറന്നുവെയ്ക്കണമെന്നും ഫാ.ജോബിന്‍ ആഹ്വാനം ചെയ്തു. ഭാരതകത്തോലിക്കാസഭയുടെ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഭക്തി സാന്ദ്രമായാ്ണ് ബൂളിവാര്‍ഡ് സെന്റ് പോള്‍സ് ദേവാലയത്തില്‍ നടന്നത്. ഫാ. ഡേവിഡ് പാല്‍മര്‍ വലിയ തിരുനാളിന്റെ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു. തുടര്‍ന്നു നടന്ന ഭക്തിസാന്ദ്രമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ക്ലിഫ്ടണ്‍ കോര്‍പ്പസ് ക്രിസ്തി പള്ളി വികാരി ഫാ. വില്‍ഫ്രഡ് പെരേപ്പാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. . തിരുനാള്‍ ദിനം ഹൃദ്യമായ സ്‌നേഹവിരുന്നുമുണ്ടായിരുന്നു.