Sunday, October 6, 2024
HomeNewsKeralaകൊടി സുനി കോളിംഗ് ഫ്രം സെന്‍ട്രല്‍ ജയില്‍ ......

കൊടി സുനി കോളിംഗ് ഫ്രം സെന്‍ട്രല്‍ ജയില്‍ ……

അനുസരിച്ചിലെങ്കില്‍ വീട്ടില്‍ കയറി ആക്രമിക്കുമെന്ന ഭീഷണി .

കോഴിക്കോട്: ഞാന്‍ കൊടി സുനി .. വിളിക്കുന്നത് സെന്‍ട്രല്‍ ജയിലില്‍ നിന്ന്. ഞാന്‍ പറയുന്നത് അനുസരിച്ചില്ലെങ്കില്‍ വീട്ടില്‍ കയറി ആക്രമിക്കും. പറഞ്ഞ്മറ്റാരുമല്ല. ടി.പി ചന്ദ്രശേഖരന് കൊലപാതകത്തില്‍ ശിക്ഷഅനുഭവിച്ച് സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കൊടും ക്രിമിനല്‍ കൊടി സുനി. ഈ ഫീഷണി ഫോണ്‍കോള്‍ സംബന്ധിച്ച് കൊടുവള്ളി നഗരസഭാംഗവും ഖത്തറിലെ സ്വര്‍ണവ്യാപാരിയുമായ കോയിശേരി മജീദ് ആണ് വെളിപ്പെടുത്തല്‍ നടത്തിയത്. ഭീഷണി ഫോണ്‍ കോള്‍ സംബന്ധിച്ച് പരാതി നല്കുമെന്നും മജീദ് വ്യക്തമാക്കി. കഴിഞ്ഞ മാസം 23നായിരുന്നു പരാതിക്കാസ്പദമായ സംഭവം. ഖത്തറില്‍ തന്റെ ഏജന്റ് കൊണ്ടുവരുന്ന സ്വര്‍ണം രേഖകളില്ലാതെ വാങ്ങണമെന്നാണ് സുനി ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് അംഗീകരിച്ചില്ല. സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് വിളിക്കുന്നതെന്നും തന്റെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ വീട്ടില്‍ കയറി ആക്രമിക്കുമെന്നും സുനി ഭീഷണിപ്പെടുത്തിയതായി മജീദ് പറഞ്ഞു

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments