Pravasimalayaly

കൊറോണയ്ക്ക് എതിരെ ഗോമൂത്ര പാർട്ടി

കൊറോണ ബാധയ്ക്ക് എതിരെ ഗോ മൂത്ര പാർട്ടിയുമായി അഖില ഭാരതീയ ഹിന്ദു മഹാസഭ. ഹിന്ദു മഹാസഭ ദേശിയ അധ്യക്ഷൻ ചക്രപാണി മഹാരാജിന്റെ നേതൃത്വത്തിൽ ഡൽഹിയിലെ ദേശീയ ആസ്‌ഥാനത്ത് ആയിരുന്നു പരിപാടി. വായു ശുദ്ധീകരിക്കുവാനും അണുബാധ നശിപ്പിക്കുവാനും ഭാവിയിൽ വിദേശ രാജ്യങ്ങളും ഗോ മൂത്രത്തെ ആശ്രയിക്കുമെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു. എല്ലാവരും ഗോ മൂത്രം കുടിച്ചും അഭിഷേകം നടത്തിയുമാണ് പരിപാടി അവസാനിച്ചത്.

Exit mobile version