ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ സമൂഹ മാധ്യമങ്ങളാണ് എല്ലാവരും സമയം കളയുവാൻ ഉപയോഗപ്പെടുത്തുന്നത്. ഫേസ്ബുക്കിൽ പഴയ ഫോട്ടോകൾ കുത്തിപ്പൊക്കുമ്പോൾ whatsapp ഗ്രൂപ്പുകളിൽ നടക്കുന്നത് അൽപ്പം കാര്യമായ കളി തന്നെ ആണ്
വിവിധ തരം പസിലുകളും സ്മൈലികൾ കൂട്ടിച്ചേർത്ത് സിനിമകളുടെയോ സിനിമ ഗാനങ്ങളുടെയോ പേര് കണ്ട് പിടിക്കുന്നതും ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്നവ കണ്ടു പിടിക്കുന്നതുമൊക്കെയാണ് ഇപ്പോൾ മലയാളികളുടെ whatsapp ഗ്രൂപ്പിൽ നിറയുന്നത്.

