കൊറോണ : പോലീസ് മേധാവിയെ നിരീക്ഷണത്തിൽ വച്ചുവോയെന്ന് സർക്കാർ വ്യക്തമാക്കണം : മുല്ലപ്പള്ളി രാമചന്ദ്രൻ

0
21

കൊറോണ പടർന്നു പിടിച്ച ബ്രിട്ടനിൽ മാർച്ച് 3 മുതൽ 5 വരെ സന്ദർശനം നടത്തിയതിന് ശേഷം തിരിച്ചു വന്ന പോലീസ് മേധാവി ലോക്‌നാഥ്‌ ബെഹ്‌റയെ നിരീക്ഷണത്തിൽ വെച്ചുവോ എന്ന് സർക്കാർ വ്യക്തമാക്കണമെന്ന് കെ പി സി സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ. എണ്ണൂറോളം പേർക്ക് രോഗം സ്‌ഥിരീകരിക്കുകയും പ്രധാനമന്ത്രിയുടെ വസതിയടക്കം നിരീക്ഷണത്തിൽ ആയ സാഹചര്യമാണ് ബ്രിട്ടനിൽ ഉള്ളത്. മാർച്ച് 4 മുതൽ സ്ക്രീനിംഗ് നടത്തണമെന്നുള്ള നിബന്ധന ബെഹ്‌റയ്ക്ക് ബാധകമായിട്ടുണ്ടോ എന്നുള്ള ആശങ്ക മുല്ലപ്പള്ളി പങ്കുവെയ്ക്കുന്നു. ഈ വിഷയത്തിൽ സർക്കാർ വ്യക്തത വരുത്തണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു

Leave a Reply