ഇന്ത്യയിൽ കോവിഡ് രോഗമുക്തി നേടിയവരുടെ പട്ടികയിൽ കേരളം ഒന്നാമത്. 314 പോസറ്റീവ് കേസുകൾ കണക്കെടുക്കുന്നത് വരെ 17% പേർ കേരളത്തിൽ രോഗമുക്തരായി. മഹാരാഷ്ട്രയിൽ ഇത് 5.5% വും ഡൽഹിയിൽ 4.04 % പേരുമാണ്. മരണനിരക്കിന്റെ കാര്യത്തിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കാണ് ഉള്ളത്. റൂട്ട്മാപ്പ് തയ്യാറാക്കി ആയിരങ്ങളെ നിരീക്ഷണത്തിൽ ആക്കിയതും ലോകാരോഗ്യ സംഘടനയുടെ ചട്ടങ്ങൾ കൃത്യമായും പാലിച്ചതാണ് കേരളത്തെ ഈ നേട്ടത്തിന് അർഹരാക്കിയത്. ഗുരുതരമായി ചികിത്സയിൽ കഴിഞ്ഞവരെയും വിദേശികളെയും രോഗമുക്തരാക്കുവാൻ കേരളത്തിന് കഴിഞ്ഞു