Pravasimalayaly

കൊറോണ : 20000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച് കേരളം

കോവിഡ് 19 സാമ്പത്തിക മേഖലയിലും പൊതുജീവിതത്തിലും ഉണ്ടായ മാന്ദ്യം പരിഹരിക്കാൻ 20000 കോടി രൂപയുടെ പാക്കേജ് സംസ്‌ഥാന സർക്കാർ പ്രഖ്യാപിച്ചു.

കോവിഡ് -19 സാമ്പത്തിക മേഖലയിലും ജനജീവിതത്തിലും ഉണ്ടാക്കിയ മാന്ദ്യം മറികടക്കാന്‍ 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് സംസ്ഥാനം പ്രഖ്യാപിച്ചു.

രണ്ട് മാസത്തിനുളളില്‍ കുടുംബശ്രീ വഴി രണ്ടായിരം കോടി രൂപയുടെ വായ്പ

രണ്ട് മാസത്തിനുളളില്‍ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മുഖേന രണ്ടായിരം കോടി രൂപയുടെ തൊഴില്‍ ദിനം

ഏപ്രില്‍ മാസത്തേതടക്കം രണ്ടുമാസത്തെ സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍ ഈ മാസം ,
1,320 കോടി രൂപ ചെലവഴിക്കും

പെന്‍ഷന്‍ ഇല്ലാത്ത ബിപിഎല്‍ – അന്ത്യോദയ വിഭാഗത്തില്‍‍ പെട്ട അര്‍ഹരായവര്‍ക്ക് 1000 രൂപ ധനസഹായം

👉 എല്ലാ കുടുംബങ്ങള്‍ക്കും ഒരു മാസത്തേക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങള്‍

👉 1000 ഭക്ഷണശാലകളിലൂടെ കുറഞ്ഞ നിരക്കില്‍ ഊണ് നല്‍കുന്ന പദ്ധതി വേഗത്തില്‍ ആരംഭിക്കും,
25 രൂപയ്ക്ക് ഊണ് എന്നത് 20 രൂപയായി കുറച്ചു

👉 500 കോടി രൂപയുടെ ഹെല്‍ത്ത് പാക്കേജ്

👉 സര്‍ക്കാര്‍ നല്‍കേണ്ട എല്ലാ കുടിശിക തുകകളും ഏപ്രില്‍ മാസത്തോടെ തീര്‍ക്കും,
14,000 കോടി രൂപ ചെലവഴിക്കും

👉 ഓട്ടോ, ടാക്സി, ഫിറ്റ്നസ് ചാര്‍ജ് ഇളവ്

👉 ബസ് (സ്റ്റേജ് കാരിയര്‍, കോണ്‍ട്രാക്ട് കാരിയര്‍) വാഹനങ്ങള്‍ക്ക് ടാക്സില്‍ ഇളവ്

👉 വൈദ്യുതി- വാട്ടര്‍ അതോറിറ്റി ബില്ലുകള്‍ അടയ്ക്കാന്‍ ഒരുമാസത്തെ സാവകാശം

👉 സിനിമാ തിയറ്ററുകള്‍ക്ക് എന്റര്‍ടെയിന്‍മെന്റ് ടാക്സ് ഇളവ്

Exit mobile version