ലക്‌നൗ: ഒടുവില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനു വഴങ്ങേണ്ടി വന്നു. സൊന്‍ഭദ്രയില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാനെത്തിയ പ്രിയങ്ക ഗാന്ധിയെ തടഞ്ഞ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് അവരെ കാണാുന്നതിനായി നില്‍ക്കള്ളിയില്ലാതെ അവസരം നല്‌കേണ്ടി വന്നു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണാന്‍ അവസരം നല്കില്ലെന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച പ്രിയങ്ക ഇന്നലെ സമരത്തിലായിരുന്നു. പോലീസ് തടഞ്ഞുവയ്കുകയും ഗസ്്റ്റ് ഹൗസിലേക്ക് മാറ്റുകയും ഗസ്റ്റ് ഹൗസിലേയ്ക്കുള്ള വൈദ്യുതി ബന്ധം തടസപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ മെഴുകുതിരി വെട്ടത്തില്‍ പ്രിയങ്ക പ്രതിഷേധം തുടര്‍ന്നിരുന്നു. . 24 മണിക്കൂര്‍ നീണ്ട കുത്തിയിരിപ്പ് സമരത്തിനൊടുവിലാണ് പ്രിയങ്കയുടെ ആവശ്യം അംഗീകരിക്കാന്‍ അധികൃതര്‍ തയ്യാറായത്. ”എനിക്ക് എവിടെ വേണമെങ്കിലും പോകാമെന്നാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണുന്നതില്‍ നിന്ന് എന്നെ വിലക്കിയ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ പറയുന്നത്. എന്നാല്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കണ്ടെന്നും ഇപ്പോള്‍ മടങ്ങുകയാണ്. തിരിച്ചുവരും.” പ്രിയങ്ക പറഞ്ഞു. സോന്‍ഭദ്രയില്‍ സ്ത്രീകളുള്‍പ്പടെ 10 ആദിവാസികളെ ജന്‍മിയും കൂട്ടാളികളും കഴിഞ്ഞ ബുധനാഴ്ചയാണ് വെടിവെച്ചുകൊന്നത്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ചുനാര്‍ ഗസ്റ്റ് ഹൌസില്‍ പ്രിയങ്കയെ കാണാന്‍ എത്തി. കുറച്ചു പേരെ മാത്രമാണ് പൊലീസ് കടത്തിവിട്ടത്. ഇവരുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് ധര്‍ണ അവസാനിപ്പിച്ച് ഡല്‍ഹിയിലേക്ക് മടങ്ങാന്‍ പ്രിയങ്ക തീരുമാനിച്ചത്. ഇപ്പോള്‍ തിരിച്ചുപോകുന്നുവെങ്കിലും കൊല്ലപ്പെട്ടവരുടെ എല്ലാ ബന്ധുക്കളെയും കാണാന്‍ തിരിച്ച് വരുമെന്ന് പ്രിയങ്ക വ്യക്തമാക്കി.