Pravasimalayaly

കോടിയേരിക്ക് ഇന്ന് നിര്‍ണായക ദിനം ബിനോയ് കോടിയേരിയുടെ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കും

ദിന്‍ഡോഷി: ഡാന്‍സ് ബാറിലെ നര്‍ത്തകിയുടെ പരാതിയില്‍ ബിനോയി കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യഹര്ജി ഇന്ന് പരിണിക്കും. മുംബൈ ദിന്‍ഡോഷി കോടതിയാണ് ജാമ്യഹര്‍ജി പരിഗണിക്കുന്നത്.ഇന്ന് ഉച്ചകഴി്ഞ്ഞ് മൂന്നോടെയാണ് ഈ ഹര്‍ജി പരിഗണിക്കുന്നത് . മുന്‍കൂര്‍ ജാമ്യം ലഭിച്ചില്ലെങ്കില്‍ ബിനോയയുടെ അറസ്റ്റ് ഉണ്ടാവും. അറസ്റ്റ് ചെയ്താല്‍ യുവതിയുടെ കുഞ്ഞിന്റെ പിതൃത്വ ആരോപണത്തില്‍ ഡിഎന്‍എ ടെസ്റ്റ് ഉള്‍പ്പെടെയുള്ളവ നടത്തേണ്ടി വരും. ബിനോയിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവീപ്പിച്ച ബിനോയ് കോടിയേരിക്ക് വേണ്ടി രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലുമുള്‍പ്പെടെ തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.ബിനോയ് രാജ്യം വിട്ടിരിക്കാന്‍ സാധ്യതയില്ലെന്നാണ് അന്വേഷണസംഘത്തിന്റെ ഒടുവിലത്തെ നിഗമനം.

Exit mobile version