മുംബൈ: ബിനോയി കോടിയേരിയുടെ മാതാവും കോടിയേരിബാലകൃഷ്ണന്റെ ഭാര്യയുമായി വിനോദിനിക്ക് താനും ബിനോയിയുമായുളള ബന്ധം വളരെ വ്യക്തമായി അറിയാമെന്നു പീഡന ആരോപണം ഉന്നയിച്ച യുവതി. ഇത് സംബന്ധിച്ച് ഒരു സ്വകാര്യ ചാനലിനോടാണ് യുവതി വെളിപ്പെടുത്തല്‍ നടത്തിയത്. ഇതോടെ ബിനോയിക്കെതിരായ ആരോപണങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും വിഷയത്തില്‍ ഒരു ഘട്ടത്തിലും ഇടപെട്ടില്ലെന്നുമുള്ള സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ന്റെ വാദം അസ്ഥാനത്തായി. ബിനോയി വിനോദിനി തന്നെ കാണാന്‍ മുംബൈയില്‍ വന്നിരുന്നുവെന്നും യുവതി പറഞ്ഞു. നിരവധി തവണ വിനോദിനിയുായി സംസാരിച്ചിട്ടുണ്ട്. വിവാഹവാഗ്ദാനം നല്കി ബിനോയ് വഞ്ചിച്ചതും ഭീഷണിപ്പെടുത്തിയതും അടക്കമുള്ള കാര്യങ്ങളില്‍ നീതി നിരവധി തവണ കോടിയേരി ബാലകൃഷ്ണനെ കണ്ടു. നിങ്ങള്‍ എന്തു വേണമെങ്കിലും ചെയ്യു എന്നായിരുന്നു കോടിയേരിയുടെ മറുപടിയെന്നാണ് യുവതിയും ബന്ധുക്കളും ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.