Pravasimalayaly

കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ സ്‌ഥാനം : കേരള കോൺഗ്രസ്‌ ഇരുവിഭാഗങ്ങൾ നേർക്കുനേർ : സ്‌ഥാനം കിട്ടിയില്ലെങ്കിൽ പി ജെ ജോസഫ് ഇടതുപക്ഷത്തേയ്ക്കോ?

കോട്ടയം

കോട്ടയം ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്‌ഥാനത്തെ ചൊല്ലി കേരള കോൺഗ്രസ്‌ (എം) ജോസഫ്-ജോസ് വിഭാഗങ്ങൾ തുറന്ന പോരിലേക്ക്. ജില്ല പഞ്ചായത്ത്‌ ഭരണസമിതിയുടെ കാലാവധി അവസാന വർഷത്തിലൂടെ കടന്നുപോകവേ ഇനിയുള്ള കാലയളവിൽ ജോസഫ് വിഭാഗത്തിന് സ്‌ഥാനം നൽകുവാൻ ധാരണ ഉണ്ടായിരുന്നുവെന്നാണ് ജോസഫ് വിഭാഗത്തിന്റെ വാദം. എന്നാൽ ഇത്തരത്തിൽ എഴുതി തയ്യാറാക്കിയ കരാർ ഉണ്ടെങ്കിൽ വെളിപ്പെടുത്തണമെന്ന് ജോസ് വിഭാഗം തിരിച്ചടിച്ചു. ഈ വിഷയത്തിൽ കോൺഗ്രസിന്റെ മൗനം തുടരുകയാണ്.

ഇതിനിടെ പി ജെ ജോസെഫും കൂട്ടരും എൽ ഡി എഫിലേയ്ക്ക് ചേക്കേറുമെന്ന പ്രചാരണവും ശക്തമാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് അഭ്യൂഹം ശക്തമായത്. ഇത്തരത്തിൽ നീക്കം നടന്നാൽ മധ്യകേരളത്തിൽ UDF ന്റെ നിലനിൽപ്പിനു ദോഷം ഉണ്ടാവും. ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌പദവി ലഭിക്കാത്തപക്ഷം കടുത്ത തീരുമാനങ്ങളിലേയ്ക്ക് ജോസഫ് പോകുമോ എന്ന് കാത്തിരുന്നുകാണേണ്ട വസ്തുതയാണ്.

22 അംഗ ജില്ല പഞ്ചായത്ത്‌ ഭരണസമിതിയിൽ യു ഡി എഫിന് പതിനാലും എൽ ഡി എഫിന് ഏഴും ജനപക്ഷത്തിന് ഒരംഗവുമാണ് ഉള്ളത്.

Exit mobile version