കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്‌ഥാനത്തെ ചൊല്ലി കേരള കോൺഗ്രസ് എം ജോസഫ്-ജോസ് വിഭാഗങ്ങൾ തമ്മിൽ പിടിവലി. മുൻ ധാരണ പ്രകാരം ഇനിയുള്ള കാലയളവിൽ പ്രസിഡന്റ് സ്‌ഥാനം തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് ചൂണ്ടിക്കാണിച്ച് ജോസഫ് വിഭാഗം യു ഡി എഫ് കൺവീനറിനും ഡി സി സി പ്രസിഡന്റ്‌നും കത്ത് നൽകി. കോൺഗ്രസിലെ സണ്ണി പാമ്പാടിയ്ക്ക് ശേഷം തുടർന്നുള്ള 8 മാസം ജോസ് വിഭാഗത്തിനും പിന്നീടുള്ള കാലം ജോസഫ് വിഭാഗത്തിനും പ്രസിഡന്റ് പദവി നൽകുവാനായിരുന്നു ധാരണ എന്നാണ് ജോസഫ് വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. നിലവിലെ പ്രസിഡന്റ് ജോസ് വിഭാഗത്തിലെ സെബാസ്റ്റ്യൻ കുളത്തുങ്കലിന് പകരം ജോസഫ് വിഭാഗത്തിലെ അജിത് മുതിരമലയെ അടുത്ത പ്രസിഡന്റ് ആയി ജോസഫ് വിഭാഗം ഉയർത്തിക്കാണിക്കുന്നു.